ന്യൂ യോർക്ക്:പുതു വർഷം സാധ്യതകളുടെ വർഷമായി തീരണമെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേഷൻ പ്രസിഡണ്ട് എബി തോമസ് ആശംസിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ നേരിട്ട പരാജയങ്ങളിൽ മനസ്സു പതറാതെ പുതു വർഷം (2024) ശുഭാബ്ധി വിശ്വാസത്തോട് സാധ്യതകൾ നേടിയെടുക്കുന്ന വർഷമാക്കി തീർക്കണമെന്ന് തോമസ് ലോകത്തുള്ള പ്രവാസി മലയാളി സമൂഹത്തോട് ആവശ്യപ്പെട്ടു.
പുതു വർഷം ആശംസിക്കുമ്പോൾ നമ്മുടെ ആയുസിന്റെ നല്ല ഒരു വർഷം കൂടി കടന്നു പോയി എന്ന ചിന്ത നമ്മുടെ ഉള്ളിൽ ഉണ്ടാവണമെന്നും, നന്മ ചെയ്യുവാനുള്ള നഷ്ടപെടുത്തിയ അവസരങ്ങളെ പുതുവർഷത്തിൽ പുനർജനിപ്പിക്കണമെന്നും അങ്ങനെ നന്മയുടെ മനസ്സുകൾ വിരിഞ്ഞു 2024 ശുഭമായി തരട്ടെ എന്നും എബി തോമസ് ആശംസിച്ചു
ജോ ചെറുകര
സെക്രട്ടറി,AMWA, ന്യൂ യോർക്ക്