Monday, December 23, 2024

HomeAmericaബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം

spot_img
spot_img

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ക്രിസ്തുമസ് നവവത്സരാഘോഷം 2024 ജനുവരി 21 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബര്‍ഗന്‍ ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Mary’s Syriac Orthodox Church, 173 N. Washington Avenue, Bergenfield, New Jersey 07621) വെച്ച് നടത്തപ്പെടും. സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മ ചര്‍ച്ച്, വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പ് വികാരി റവ. ടി. എസ്. ജോണ്‍ ക്രിസ്തുമസ്സ് നവവത്സര സന്ദേശം നല്‍കും.

വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ ദേവാലയങ്ങളുടെ ഗായകസംഘങ്ങള്‍ അവതരിപ്പിക്കുന്ന ക്രിസ്തുമസ്സ് കാരോള്‍ ആഘോഷത്തിന്‍റെ സവിശേഷതയാണ്. കൂടാതെ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഗായകസംഘവും മറ്റ് പ്രമുഖ ഗായകസംഘങ്ങളും ഗാനങ്ങളാലപിക്കും. റിഫ്രെഷ്മെന്‍റും ആഘോഷത്തെ തുടര്‍ന്ന് ഫെലോഷിപ്പ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരെയും ആഘോഷത്തിലേയ്ക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കഴിഞ്ഞ നാലു പതിറ്റാണ്ടുകളോളം നോര്‍ത്ത് ജേഴ്സിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തീയ, സന്നദ്ധസംഘടനയായ ബി. സി. എം. സി. ഫെലോഷിപ്പ് അംഗീകൃത ചാരിറ്റബില്‍ സംഘടനയുമാണ്. വളരെ അധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു ചെയ്യുവാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. ഇനിയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതായും സുമനസ്സുകളായ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ. ഫാ. ഡോ. ബാബു കെ. മാത്യു, പ്രസിഡന്‍റ് (201) 562- 6112, വിക്ലിഫ് തോമസ്, വൈസ് പ്രസിഡന്‍റ് (201) 925-5686, ജന്‍ മോഡയില്‍, സെക്രട്ടറി (201) 674-7492, സിസ് അജു തര്യന്‍, ട്രഷറര്‍, (201) 724-9117, സുജിത് ഏബ്രഹാം, അസി. സെക്രട്ടറി (201) 496-4636.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments