Wednesday, April 2, 2025

HomeAmericaശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം : രൂപരേഖ മാർപാപ്പ പ്രകാശനം ചെയ്തു

ശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം : രൂപരേഖ മാർപാപ്പ പ്രകാശനം ചെയ്തു

spot_img
spot_img

പി.ശ്രീകുമാർ

വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ ശിവഗിരി മഠം സംഘടിപ്പിച്ച സർവമത സമ്മേളനം ഓർമ്മയ്ക്ക് ശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം നിർമ്മിക്കും. ഹിന്ദു – ക്രിസ്ത്യൻ – മുസ്ലിം പ്രാർത്ഥനാകേന്ദ്രവും ധ്യാന മണ്ഡപവും ഉൾപ്പെടുന്നതാണ് ആരധനാകേന്ദ്രം.’സമ്മേളനത്തിൻ്റെ സമാപനത്തിൽ മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ ഇതു സംബന്ധിച്ച പ്രഖ്യാപനംനടത്തി. ‘ ആലുവായിൽ നടത്തിയ സർവമത സമ്മേളനത്തിൻ്റെ ഭാഗമായി ഗുരുദേവൻ സർവമത പ്രാർത്ഥന രചിച്ചു. സമാനമാണ് ഇപ്പോൾ സർവമത കേന്ദ്ര നിർമ്മാണമെന്ന് സ്വാമി പറഞ്ഞു.ആരാധനാലയത്തിൻ്റെ രൂപരേഖ ഫ്രാൻസിസ് മാർപാപ്പ ‘പ്രകാശനം ചെയ്തു. സർവമത സമ്മേളനം കർദിനാൾ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്തു.സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. മോൺ ഇൻഡുനിൽ ജെ.കൊടിത്തുവാക്, മേജർ ആർച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാട്, കർണാടക സ്പീക്കർ യു.ടി.ഖാദർ, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ചാണ്ടി ഉമ്മൻ, ഫാ.ഡേവിസ് ചിറമ്മൽ, ഫാ. മിഥുൻ ജെ.ഫ്രാൻസിസ്, മോൺ. സാന്തിയാഗോ മൈക്കേൽ, കെ.ജി.ബാബുരാജൻ, ഗിലാനി രഞ്ചൻ സിംഗ്, റവ. ജോർജ് മൂത്തോലിൽ, കുണ്ഡേലിങ് തത്സക് റിമ്പോച്ചെ, ഫാ. മിഥുൻ ജെ.ഫ്രാൻ‍സിസ്, സ്വാമിനി സുധാനന്ദ ഗിരി, ഡോ. ലോറന്റ് ബാസനീസ്, ആന്റണി ബ്രൗൺ, ഫാ. ബെൻ ബോസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.

വത്തിക്കാൻ സ്ക്വയറിലെ അഗസ്റ്റിരിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ എംഎൽഎമാരായ സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ്, പി.വി.ശ്രീനിജൻ,
മാർത്തോമാ സഭ അൽമായ ട്രസ്റ്റി അഡ്വ ആൻസിൽ കോമാട്ട് തുടങ്ങി 200 പ്രതിനിധകൾ പങ്കെടുത്തു. ദൈവദശകംഇറ്റാലിയൻ ഭാഷയിൽ ആലപിച്ച് ആരംഭിച്ച സമ്മേളനം സ്വാമി ഋതം ഭരാനന്ദ സർവമത പ്രാർത്ഥന നടത്തിയതോടെയാണ് സമാപിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments