Monday, December 23, 2024

HomeAmericaപുഷ്പ 2-ന് അമേരിക്കയിലും ഇന്ത്യയിലും 42.50 കോടി അഡ്വാന്‍സ് കളക്ഷന്‍

പുഷ്പ 2-ന് അമേരിക്കയിലും ഇന്ത്യയിലും 42.50 കോടി അഡ്വാന്‍സ് കളക്ഷന്‍

spot_img
spot_img

മുംബൈ: ലോകമെമ്പാടും ബമ്പര്‍ ഓപ്പണിംഗ് നേടുമെന്ന് പറയപ്പെടുന്ന അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2: ദ റൂളിന്റെ’ അഡ്വാന്‍സ് ബുക്കിംഗ് റിപ്പോര്‍ട്ട് പുറത്ത്. ഇന്ത്യയിലും യു.എസിലുമായി മൊത്തം 42.50 കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നു മാത്രം 25.57 കോടി രൂപയാണ് നേടിയിരിക്കുന്നത്. 16.93 കോടി രൂപയാണ് അമേരിക്കയില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

‘ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍’ (90 കോടി), ‘കെജിഎഫ് ചാപ്റ്റര്‍ 2’ (80 കോടി) എന്നിവയാണ് അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനില്‍ ചിത്രത്തിന് മുന്നിലുള്ളത് ഈ മാസം അഞ്ചിനാണ് പുഷ്പ 2 പ്രദര്‍ശനത്തിന് എത്തുന്നത്. അതിനാല്‍ രണ്ട് ചിത്രങ്ങളുടെയും റെക്കോര്‍ഡ് തകരുമെന്നാണ് അല്ലു ആരാധകരുടെ പ്രതീക്ഷ.16,000ലധികം ഷോകള്‍ക്കായി ചിത്രം എട്ട്‌ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇന്ത്യയില്‍ മാത്രം വിറ്റുപോയിരിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി എന്നീ ആറു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ലോകമെമ്പാടും 3,000 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.അല്ലു അര്‍ജുനെ കൂടാതെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ജഗദീഷ് പ്രതാപ് ബണ്ഡാരി, ജഗപതി ബാബു, പ്രകാശ് രാജ്, അനസൂയ ഭരദ്വാജ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ചന്ദന കള്ളക്കടത്തിന്റെ പശ്ചാത്തലത്തില്‍ പുഷ്പ രാജ് എന്ന അധോലോക നായകന്റെ കഥ പറഞ്ഞ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ 2: ദ റൂള്‍’. ചിത്രത്തില്‍ പുഷ്പ രാജിന്റെ ഭാര്യയായാണ് ശ്രീവല്ലിയയാണ് രശ്മിക മന്ദാന എത്തുന്നത്. ഫഹദ് ഫാസിലിന്റെ ഭന്‍വര്‍ സിംഗ് ഷെഖാവത് ഐപിഎസ് എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അദ്യ ഭാഗത്തില്‍ മികച്ച നിരൂപണ പ്രശംസയാണ് ഈ കഥാപാത്രം നേടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments