ഹേഗ്: അമേരിക്കയും റഷ്യയും നടത്തുന്ന വലി യ ഇടപെടലുകൾ അസ്‌തിത്വം തന്നെ അപകട ത്തിലാക്കുകയാണെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡൻ്റ് ടൊമോകോ അകാനെ.ഇരു രാജ്യങ്ങളുടെയും പേരു പറയാതെയായിരു ന്നു പരോക്ഷവിമർശനം. ഐ.സി.സി ചീഫ് പ്രോസിക്യൂട്ട ർ കരീം ഖാനെതിരെ റഷ്യ നേരത്തെ അറസ്റ്റ് വാ റന്റ് പുറപ്പെടുവിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാ ഡ്മിർ പുടിനെതിരെ അറസ്റ്റ് വാറന്റ് നൽകിയ തിന് പ്രതികാരമായിട്ടായിരുന്നു നടപടി.ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാ ഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻറ് എന്നിവർ ക്കെതിരായ അറസ്റ്റ് വാറൻ്റിൻ്റെ പേരിൽ യു.എ സ് പ്രതിനിധി സഭ സമാനമായി കോടതിക്കെതി രെ ഉപരോധം പ്രഖ്യാപിക്കുന്ന ബിൽ പാസാക്കി യിരുന്നു. യു.എസ് നിലവിൽ ഐ.സി.സി അംഗ രാജ്യമല്ല. എന്നാൽ, ‘ലോക പൊലീസ്’ എന്ന നി ലക്ക് തീരുമാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ അമേരിക്കക്കാകും.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അസ്‌തിത്വം അമേരിക്കയും റഷ്യയും അപകട ത്തിലാക്കുകയാണെന്ന് വിമർശനം
RELATED ARTICLES