Monday, December 23, 2024

HomeAmericaമകന് മാപ്പ്: ബൈഡനെതിരേ രൂക്ഷ വിമർശനം

മകന് മാപ്പ്: ബൈഡനെതിരേ രൂക്ഷ വിമർശനം

spot_img
spot_img

വാഷിംഗ്ടൺ: പ്രസിഡന്റ് പദവി ഒഴിയാൻ 30 ദിവസം തികച്ചില്ലാതിരിക്കെ അനധികൃതമായി തോക്ക് കൈവശം വച്ചതിനും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ മകൻ ഹണ്ടർ ബൈഡന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മാപ്പ് നല്കിയതിനെതിരേ വ്യാപക പ്രതിഷേധം. അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജോ ബൈഡൻ മാപ്പ് നല്കിയത്. നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉൾപെ പ്പെടെയുളഉവർ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.നിയമത്തെ ദുരുപയോഗം ചെയ്യുന്ന തീരുമാനമെന്നുമാണ് പ്രസ്താവനയോട് ട്രംപ് പ്രതികരിച്ചത്. ബൈഡൻ മാപ്പ് നൽകിയവരുടെ പട്ടികയിൽ ക്യാപ്പിറ്റോൾ ഹിൽ ആക്രമണത്തിലെ പ്രതികളും ഉൾപ്പെടുന്നുണ്ടോയെന്നായിരുന്നു ട്രംപിന്റെ വിമർശനം. . രാഷ്ട്രീയ കാരണങ്ങളാലാണ് മകൻ വേട്ടയാടപ്പെട്ടതെന്നായിരുന്നു ജോ ബൈഡൻ പ്രതികരണം.2014 ജനുവരി ഒന്ന് മുതൽ 2024 ഡിസംബർ ഒന്ന് വരെയുള്ള കാലയളവിൽ ചെയ്ത ഫെഡറൽ കുറ്റകൃത്യങ്ങളിലാണ് ജോ ബൈഡൻ, മകൻ ഹണ്ടർ ബൈഡന് നിരുപാധികം മാപ്പ് നൽകിയത്. പ്രസിഡന്റിന് യുഎസ് ഭരണഘടന അനുവദിക്കുന്ന പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ് ബൈഡന്റെ ഈ തീരുമാനം. അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തുന്നവർ ഈ അധികാരം പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. ബറാക് ഒബാമ 1,927 തവണയുഠ ഡോണൾഡ് ട്രംപ് 237 തവണയും ഈ അധികാരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments