കോട്ടയം: ലോകമെമ്പാടുമായി പന്തലിച്ചുകിടക്കുന്ന ക്‌നാനായ സഭാ-സംഘടനാ തലത്തിലുള്ള നേതൃത്വത്തില്‍ അപൂര്‍വ്വതയുമായി കല്ലറ പഴയപള്ളിയില്‍ നിന്നുള്ള സഹോദരങ്ങള്‍. നാലു സഹോദരങ്ങളും ഒരേ സമയം വ്യത്യസ്ത രാജ്യങ്ങളില്‍ ക്‌നാനായ സഭാ ഘടകങ്ങളിലെയോ സംഘടനകളിലെയോ ഭാരവാഹികളായിരിക്കുന്നു എന്ന അപൂര്‍വ്വതയാണ് കല്ലറ പഴയപള്ളി ഇടവക പരേതനായ ചാക്കോ മറ്റത്തിക്കുന്നേലിന്റെയും അച്ചാമ്മ മാറ്റത്തിക്കുന്നേലിന്റെയും നാല് മക്കളെ വ്യത്യസ്തമാക്കിയിരിക്കുന്നത്.
നാലു മക്കളില്‍ മുതിര്‍ന്ന അനില്‍ മറ്റത്തിക്കുന്നേല്‍ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ പി ആര്‍ ഓ, ക്‌നാനായ കാത്തലിക്ക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ ലെജിസ്‌ളേറ്റിവ് ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ ഈ നാലു സഹോദരങ്ങളുടെ ഏക സഹോദരി സുനി ബിനു കുളക്കാട്ട് (പയസ്മൗണ്ട് , ഉഴവൂര്‍) ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് കാനഡയുടെ വിമന്‍സ് ഫോറം പ്രസിഡണ്ട് ആയി സേവനം അനുഷ്ഠിക്കുന്നു.
മറ്റു രണ്ടു സഹോദരങ്ങളായ ടോജി മറ്റത്തിക്കുന്നേല്‍ ഓസ്ട്രേലിയയിലെ കാന്‍ബറ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ പ്രസിഡന്റും ജോര്‍ജ്ജ്കുട്ടി മറ്റത്തിക്കുന്നേല്‍ കാന്‍ബറ ക്‌നാനായ കാത്തലിക്ക് മിഷന്റെ കൈക്കാരനുമാണ്.