ന്യൂയോര്‍ക്ക്: ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ആയി ജോയി ഇട്ടനെ നിയമിച്ചതായി പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാന അതിന്റെ ചരിത്ര നിമിഷങ്ങളിലൂടെ കടന്നു പോകുബോള്‍ ഫൊക്കാന കേരളാ കണ്‍വെന്‍ഷനും ഒരു ചരിത്രമായി മാറ്റാനുള്ള തയാര്‍ എടുപ്പിലാണ് ഫൊക്കാന ടീം.
ഫൊക്കാനയുടെ സന്തത സഹചാരിയാണ് ജോയി ഇട്ടന്‍. മുന്‍ എക്‌സി. വൈസ് പ്രസിഡന്റ്, ട്രഷര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളതും അമേരിക്കയിലെ സാമൂഹ്യ സംസ്‌കരിക മേഘലകളില്‍ നിറസാനിദ്യവും, അറിയപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തകനുമായ ജോയി ഇട്ടന്‍ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ 2022 ല്‍ തയാര്‍ എടുത്തതാണ് , പക്ഷേ ഫൊക്കാനയിലെ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ അപേക്ഷപ്രകാരം പിന്‍മാറുകയായിരുന്നു. സംഘടനയില്‍ സ്ഥാനമാനങ്ങളെക്കാള്‍ ഐക്യത്തിന് പ്രാധാന്യം നല്‍കുന്ന വെക്തികൂടിയാണ് അദ്ദേഹം.
അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയി ഇട്ടന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ രണ്ട് വെട്ടം പ്രസിഡന്റ്, ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്ററായും കമ്മറ്റി മെമ്പറായും ട്രഷറര്‍, എക്‌സി: വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റ്, യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക-കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പര്‍, യോങ്കേഴ്സ് സെന്റ് ജോസഫ് ചര്‍ച്ച് മാനേജിംഗ് കമ്മിറ്റി അംഗം, കോലഞ്ചേരി മെഡിക്കല്‍ കോളേജിന്റെ മാനേജിങ് കമ്മിറ്റി മെംബര്‍, കൂത്താട്ടുകുളം ബസേലിയോസ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ചര്‍ച്ചിന്റെ ട്രഷര്‍ ആയും പ്രവര്‍ത്തിക്കുന്നു.
മാസ്റ്റേഴ്സ് ബിരുദധാരിയായ ജോയി ഇട്ടന്‍, സ്‌കൂള്‍ തലം മുതല്‍ രാഷ്ട്രിയ ജീവതം തുടങ്ങി. സ്‌കൂള്‍ ലീഡറായി. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ താലൂക്ക് കെ.എസ്.യു പ്രസിഡന്റ്, തുടര്‍ന്ന് കെ.എസ്.യു സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി. കെ.പി.സി.സി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ കോണ്‍സിലര്‍, വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും തിളങ്ങിയിട്ടുണ്ട്.
ജോയി ഇട്ടന്‍ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ മികവുറ്റ പ്രവര്‍ത്തനത്തിലൂടെ സംഘടനയെ മികച്ച തലത്തില്‍ എത്തിച്ചു. ഫൊക്കാന ചാരിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിലധികമായി അമേരിക്കന്‍ മലയാളി സംഘടനാരംഗത്ത് സജീവമായ ജോയി ഇട്ടന്‍ തന്റെ ജന്മനാടായ ഊരമനയില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും പിന്നീടത് വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്.
ഇതിനോടകം ഒന്‍പത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ അദ്ദേഹം അര്‍ഹതയുള്ളവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ്. അഞ്ചു നിര്‍ദ്ധനരായ യുവതികളുടെ വിവാഹം നടത്തിക്കൊടുക്കയും മൂന്നു നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കി ജോലി വാങ്ങി നല്‍കുകയും ചെയ്തു. എട്ടോളം മിടുക്കരായ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ എല്ലാ സഹായവും നല്‍കുകയും ചെയ്ത ജോയി ഇട്ടന്‍ മറ്റുള്ളവരുടെ വേദനകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുകയും അവയ്ക്ക് ഉചിതമായ പരിഹാരം കാണുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന വെക്തി കൂടിയാണ്.
സാമൂഹ്യപ്രവര്‍ത്തനത്തിനും ചാരിറ്റി പ്രവര്‍ത്തനത്തിനും നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ഫൊക്കാനയെ പുതിയ പ്രവര്‍ത്തന ശൈലിയിലുടെ ജനഹൃദയങ്ങളിലേക്ക് ആകര്‍ഷിക്കത്തക്ക വിധത്തില്‍ മാറ്റം വരുത്തിയുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുബോള്‍ ഫൊക്കാന അതിന്റെ ജന്മനാടായ കേരളത്തില്‍ നടത്തുന്ന കണ്‍വെന്‍ഷന്‍ ജോയി ഇട്ടന്റെ നേതൃത്വത്തില്‍ കുറ്റമറ്റതും ചരിത്രപരമായ ഒരു കണ്‍വെന്‍ഷന്‍ ആയിരിക്കുമെന്നതില്‍ സംശയമില്ല എന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചാക്കപ്പന്‍, എക്‌സി. വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ് മറ്റ് കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ അറിയിച്ചു.