ടെക്‌സസ് സംസ്ഥാനത്തെ ഇന്ത്യന്‍ വംശജരായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികളുടെ പ്രമുഖ സംഘടനയായ ഇന്‍ഡോ- അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറം പുന:സംഘടിപ്പിച്ചു. കഴിഞ്ഞമാസം ഫോറത്തിന്റെ പുതിയ കമ്മിറ്റി നിലവില്‍ വന്നിരുന്നു. പുതിയ കമ്മിറ്റിക്കൊപ്പം താഴെ പറയുന്നവരെ കൂടി ഉള്‍പ്പെടുത്തി ഫോറം പുനസംഘടിപ്പിച്ചു.
സൈമണ്‍ വളാച്ചേരില്‍ (മീഡിയ ഫോറം ചെയര്‍),
ജോണ്‍ ഡബ്ല്യു വര്‍ഗീസ് (ചാരിറ്റി ഫോറം ചെയര്‍),
ആന്‍ഡ്രൂസ് ജേക്കബ് (ജോയിന്റ് ട്രഷറര്‍),
നെവിന്‍ മാത്യു (യൂത്ത് ഫോറം കോര്‍ഡിനേറ്റര്‍).

ജേര്‍ണലിസം , ബിസിനസ് പശ്ചാത്തലമുള്ള സൈമണ്‍ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ദിനപത്രമായ നേര്‍ക്കാഴ്ചയുടെ ചീഫ് എഡിറ്റര്‍ കൂടിയാണ്. ഹൂസ്റ്റണിലെ സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമാണ്.
ബിസിനസ് – ചാരിറ്റി മേഖലകളില്‍ ഏറെ പ്രശസ്തനാണ് ജോണ്‍ ഡബ്ല്യു വര്‍ഗീസ്. ഹൂസ്റ്റണിലെ പ്രമുഖ റിയല്‍എസ്റ്റേറ്റ് സ്ഥാപനമായ Prompt Reality-യുടെ ഉടമയാണ്. ബിസിനസ് സംരംഭകന്‍ എന്നതിലുപരി കലാ-സാംസ്‌കാരിക രംഗത്തും ഏറെ അറിയപ്പെടുന്ന വ്യക്തിത്വമാണ്.
ആന്‍ഡ്രൂസ് ജേക്കബ് ഹൂസ്റ്റണിലെ അറിയപ്പെടുന്ന കലാ-സാംസ്‌കാരിക പ്രവര്‍ത്തകനാണ്. റിയല്‍എസ്റ്റേറ്റ് രംഗത്തും പ്രവര്‍ത്തിക്കുന്നു.
നെവിന്‍ മാത്യു അക്കൗണ്ടിംഗ് പ്രൊഫഷണലായി ജോലി ചെയ്യുന്നു. ഹൂസ്റ്റണിലെ ആത്മീയ-സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്.