Thursday, January 23, 2025

HomeAmericaറ​​ഷ്യ-യു​ക്രെ​യ്ൻ യു​ദ്ധം എ​ത്ര​യും​ വേ​ഗം അവസാ​നി​പ്പി​ക്ക​ണം, ​അടി​യ​ന്ത​ര​ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച തു​ട​ങ്ങ​ണം: ട്രംപ്

റ​​ഷ്യ-യു​ക്രെ​യ്ൻ യു​ദ്ധം എ​ത്ര​യും​ വേ​ഗം അവസാ​നി​പ്പി​ക്ക​ണം, ​അടി​യ​ന്ത​ര​ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച തു​ട​ങ്ങ​ണം: ട്രംപ്

spot_img
spot_img

കി​യ​വ്: റ​​ഷ്യയും യു​ക്രെ​യ്നും ത​മ്മി​ലു​ള്ള യു​ദ്ധം എ​ത്ര​യും​വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് നി​യു​ക്ത യു.​എ​സ് പ്രസിഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ടി​യ​ന്ത​ര​മാ​യി വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കാ​ൻ ച​ർ​ച്ച തു​ട​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് യു​ദ്ധ​ത്തി​ൽ പൊ​ലി​ഞ്ഞ​ത്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ത​ക​ർ​ന്ന​താ​യും ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി. ഏ​റ്റു​മു​ട്ട​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പാ​രി​സി​ൽ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വോ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി​യു​മാ​യും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

അ​തേ​സ​മ​യം, യു​ക്രെ​യ്നി​ക​ളോ​ട് നീ​തി കാ​ണി​ക്കു​ന്ന​താ​യി​രി​ക്ക​ണം റ​ഷ്യ​യു​മാ​യു​ള്ള സ​മാ​ധാ​ന ഉ​ട​മ്പ​ടി​യെ​ന്ന് സെ​ല​ൻ​സ്കി ആ​വ​ശ്യ​പ്പെ​ട്ടു. റ​ഷ്യ​യ​ട​ക്കം ആ​ർ​ക്കും യു​ക്രെ​യ്നെ ആ​ക്ര​മി​ക്കാ​ൻ ഇ​നി അ​വ​സ​രം ന​ൽ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2022 ഫെ​​ബ്രു​വ​രി 24ന് ​റ​ഷ്യ തു​ട​ങ്ങി​യ യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്ന്റെ 43,000 സൈ​നി​ക​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യും 3.70 ല​ക്ഷം സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും സമൂഹ മാ​ധ്യ​മ​ത്തി​ൽ സെ​ല​ൻ​സ്കി അ​റി​യി​ച്ചു.

1000 ദി​വ​സ​ത്തി​​ലേ​റെ നീ​ണ്ട യു​ദ്ധ​ത്തി​ലുണ്ടാ​യ സൈ​നി​ക ന​ഷ്ട​ത്തെ​ക്കു​റി​ച്ച് റ​ഷ്യ​യും യു​ക്രെ​യ്നും ഇ​തു​വ​രെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments