വാഷിങ്ടൺ: റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് കൂടുതൽ ആയുധ സഹായം പ്രഖ്യാപിച്ച് യു.എസ്. നൂറുകോടി ഡോളർകൂടി സഹായമാണ് യു.എസ് നൽകുകയെന്ന് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു.
ഡ്രോണുകളും ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സംവിധാനങ്ങൾക്കുള്ള വെടിക്കോപ്പുകളുമാണ് പുതിയ സഹായമായി കൈമാറുക. റഷ്യൻ ആക്രമണം തുടങ്ങിയശേഷം യുക്രെയ്ന് 62 ബില്യൻ ഡോളർ സഹായമാണ് യു.എസ് കൈമാറിയത്.