ജോസ് മണക്കാട്ട്
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്‍റർനാഷനൽ ലീഡേഴ്‌സ് കോൺക്ലേവ് ജനുവരി 7ന് തിരുവനന്തപുരം കെടിഡിസി മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും. വൈകുന്നേരം അഞ്ചു മണി മുതലാണ് കോൺക്ലേവ് നടക്കുക.
നോർത്ത് അമേരിക്കയിലെ വിവിധ സംഘടനാ പ്രതിനിധികൾ, കേരളത്തിലെ കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. വിവര സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ, ബഹിരാകാശ ശാസ്ത്രം, കയറ്റുമതി-ഇറക്കുമതി, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലെ ലോകത്തിന്റെ വളർച്ച സംബന്ധിച്ച ചർച്ചയാണ് കോൺക്ലേവിൽ സംഘടിപ്പിക്കുന്നത്.
സംഘടനയുടെ പ്രസിഡന്‍റ് ജെസി റിൻസി, സെക്രട്ടറി ആൽവിൻ ഷുക്കൂർ, ട്രഷറർ മനോജ് അച്ചേട്ട്, ഇവന്‍റ് ഓർഗനൈസർ ജോസ് മണക്കാട്ട് എന്നിവർ കോൺക്ലേവിന് നേതൃത്വം നൽകുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ വൈസ് പ്രസിഡന്‍റ് ഫിലിപ്പ് പുത്തൻപുരയിൽ, ജോയിന്‍റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്‍റ് ട്രഷറർ സിബിൾ ഫിലിപ്പ്, ഷിക്കാഗോ മലയാളി അസോസിയേഷൻ ബോർഡ് അംഗങ്ങളും കോൺക്ലേവിന്‍റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.