അജു വാരിക്കാട്
ഹ്യൂസ്റ്റൺ: സ്റ്റാർസ് ഓഫ് ഹ്യൂസ്റ്റൺ (SOH)യുടെ 10-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വാർഷിക ജനറൽ ബോഡിയും ക്രിക്കറ്റ് ടീം ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി ശ്രീ. വിനയൻ മാത്യൂ തിരഞ്ഞെടുക്കപ്പെട്ടു. ബിജേഷ് ജോൺ സെക്രട്ടറി, അരുണ്‍ ജോസ് ട്രഷറർ, ശ്രീജിത് പറമ്പിൽ വൈസ് പ്രസിഡന്റ് എന്നിവർ പ്രധാന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മിഖായേൽ ജോയ്, സുബിൻ മാരെട്ട്, ജോബി ചെറിയാൻ, പ്രേംദാസ് മാമഴിയിൽ, ബർഫിൻ ബാബു എന്നിവരെ ഉൾപ്പെടുത്തി.
2025-ലെ പുതിയ ക്രിക്കറ്റ് ടീം ഭാരവാഹികൾ:
ക്യാപ്റ്റൻ: മിഖായേൽ ജോയ്
വൈസ് ക്യാപ്റ്റന്മാർ:
- ബിജേഷ് ജോൺ
- ജോഹുൾ കുറുപ്പ്
- ശ്രീജിത് പറമ്പിൽ
2024-ൽ മിഖായേൽ ജോയിയുടെ നേതൃത്വത്തിൽ SOH, ഹ്യൂസ്റ്റൺ ക്രിക്കറ്റ് ലീഗും MAGH ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരുടെയും കളിക്കാരുടെയും നേതൃത്വത്തിൽ സംഘടനയും ടീമും കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന് അംഗങ്ങൾ പ്രത്യാശ അറിയിച്ചു.