Sunday, April 20, 2025

HomeAmerica"ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡയുടെ ഗവര്‍ണര്‍": ട്രൂഡോയെ വീണ്ടും പരിഹസിച്ച് ട്രംപ്

“ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡയുടെ ഗവര്‍ണര്‍”: ട്രൂഡോയെ വീണ്ടും പരിഹസിച്ച് ട്രംപ്

spot_img
spot_img

ന്യൂയോര്‍ക്ക്: കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ വീണ്ടും പരിഹസിച്ച് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജസ്റ്റിന്‍ ട്രൂഡോയെ ഗവര്‍ണര്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ട്രൂത്ത് സോഷ്യല്‍ എന്ന സാമൂഹിക മാധ്യമത്തിലൂടെ ട്രംപ് പരിഹസിച്ചത്. ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപിന്റെ മാര്‍ എ ലാഗോ റിസോര്‍ട്ടില്‍ ഇരുവരും കൂടിക്കാഴ്ച നടത്തി രണ്ടാഴ്ചക്കുശേഷമാണ് ട്രംപിന്റെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

‘ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡയുടെ ഗവര്‍ണര്‍ ജസ്റ്റിന്‍ ട്രൂഡോയ്‌ക്കൊപ്പം കഴിഞ്ഞ രാത്രി അത്താഴം കഴിച്ചത് സന്തോഷം നല്‍കിയ കാര്യമായിരുന്നു. നികുതിയും വ്യാപാരവും സംബന്ധിച്ച ആഴത്തിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിന് ഗവര്‍ണറെ ഉടന്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ഫലം മനോഹരമായിരിക്കും.’ ട്രംപ് കുറിച്ചു.

വെസ്റ്റ് പാം ബീച്ചില്‍ നവംബര്‍ 30-നായിരുന്നു ട്രൂഡോ-ട്രംപ് കൂടിക്കാഴ്ച. തെക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ 25 ശതമാനം ഇറക്കുമതിത്തീരുവ കൂട്ടുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു ചര്‍ച്ചയ്ക്കായി ട്രൂഡോ പറന്നെത്തിയത്. പൊതുസുരക്ഷാമന്ത്രി ഡൊമിനിക് ലെബ്ലാങ്കും ട്രൂഡോയ്‌ക്കൊപ്പമുണ്ടായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയിരുന്നില്ല ഇത്.

നികുതി വര്‍ധന കനേഡിയന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് ട്രൂഡോ കൂടിക്കാഴ്ചക്കിടെ പറഞ്ഞിരുന്നു. എന്നാല്‍, നികുതി ഒഴിവാക്കണമെങ്കില്‍ കാനഡയ്ക്ക് അമേരിക്കയുടെ 51-ാമത്‌ സംസ്ഥാനമായി മാറാമെന്നും ട്രൂഡോയെ ഗവര്‍ണറായി നിയമിക്കാം എന്നും പറഞ്ഞാണ് അന്ന് ട്രംപ് പരിഹസിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments