Thursday, January 23, 2025

HomeAmericaഅടുത്ത പ്രഖ്യാപനവുമായി ട്രംപ്: അധികാരമേറ്റാൽ ഉടൻ ജന്മാവകാശ പൗരത്വം നിർത്തലാക്കുo

അടുത്ത പ്രഖ്യാപനവുമായി ട്രംപ്: അധികാരമേറ്റാൽ ഉടൻ ജന്മാവകാശ പൗരത്വം നിർത്തലാക്കുo

spot_img
spot_img

വാഷിംഗ്ടൺ: അടുത്ത പ്രഖ്യാപനവുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അധികാരമേറ്റാൽ ഉടൻ ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്നാണ് പ്രഖ്യാപനം.

കുടിയേറ്റം നിയന്ത്രണ വിധേയമാക്കുമെന്ന് തിരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഇത്.നിലവിൽ യുഎസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് യുഎസ് പൗരത്വം ലഭിക്കും. ഇതാണ് ജന്മാവകാശ പൗരത്വം. വർഷങ്ങളായി നിലവിലുള്ള ഈ നിയമപ്രകാരം, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർക്കും താൽക്കാലിക വീസകളിൽ (ടൂറിസ്‌റ്റ് വീസ, സ്റ്റു‌ഡന്റ് വീസ) യുഎസിൽ താമസിക്കുന്നവർക്കും യുഎസിൽവച്ചു ജനിക്കുന്ന കൂടികൾക്കു പൗരത്വം ലഭിച്ചിരുന്നു. ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി ട്രംപും അനുകൂലികളും പലപ്പോഴും വിമർശനമുന്നയിച്ചിട്ടുണ്ട്.

യുഎസ് പൗരത്വം നേടുന്നതിന് കർശന മാനദണ്ഡങ്ങൾ വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതി അടിസ്ഥാനമാക്കിയുള്ളതാണ് ജനനാടിസ്ഥാനത്തിലുള്ള പൗരത്വ അവകാശം. അതിനാൽ പുതിയ തീരുമാനം പ്രാവർത്തികമാക്കണമെങ്കിൽ നിരവധി നിയമ തടസ്സങ്ങൾ മറികടക്കേണ്ടതുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments