സിഡ്‌നി: സ്വർണത്തോക്കുമായി സിഡ്‌നി വിമാനത്താവളത്തിൽ അറസ്റ്റിലായ അമേരിക്കൻ യുവതിക്ക് ഒരു വർഷം തടവ്. 30 കാരിയായ യുവതി കഴിഞ്ഞ ഏപ്രിലിലാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്. ലിലിയാന ഗുഡ്‌സൺ എന്ന യുവതിക്കാണ് സിഡ്‌നിയിലെ ഡൗണിംഗ് സെൻട്രൽ ലോക്കൽ കോടതി 12 മാസത്തെ തടവ് ശിക്ഷ വിധിച്ചത്.
യുവതിയുടെ ലഗേജിൽ നിന്നാണ് രണ്ട് ലക്ഷത്തിലേറെ വരുന്ന സ്വർണം പൊതിഞ്ഞ തോക്കും തിരകളും കണ്ടെത്തിയത്. സ്വയ രക്ഷയ്ക്കായി കരുതിയതെന്നും വിമാനത്താവള അധികൃതരോട് വിശദമാക്കാൻ മറന്നുപോയതെന്നുമാണ് തോക്ക് കണ്ടെത്തിയപ്പോൾ യുവതി പ്രതികരിച്ചത്.തടവ് ശിക്ഷയിൽ ആദ്യ നാല് മാസത്തെ തടവ് ശിക്ഷ ജയിലിൽ തന്നെ കഴിയണമെന്നും കോടതി വിശദമാക്കിയിട്ടുണ്ട്. ശരീരമാസകലം തുളച്ച് അണിഞ്ഞിരുന്ന നിരവധി ആഭരണങ്ങൾ നീക്കിയ ശേഷമാണ് ഇവരെ കോടതിയിൽ നിന്ന് ജയിലിലേക്ക് അയച്ചത്. 24 കാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ തോക്ക് പ്രവർത്തനക്ഷമമായിരുന്നു