Thursday, December 12, 2024

HomeAmericaഅബ്ദുൽ റഹീമിന്‍റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല, കേസ് നീട്ടിവച്ചു

അബ്ദുൽ റഹീമിന്‍റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല, കേസ് നീട്ടിവച്ചു

spot_img
spot_img

റിയാദ്∙ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവച്ചു. കോടതിയിലെ മുഴുവൻ കേസുകളും മാറ്റിവച്ചതായി റഹീം നിയമ സഹായസമിതി പറഞ്ഞു.

കഴിഞ്ഞ രണ്ട് തവണയും കേസില്‍ വിധി പറയുന്നത് മാറ്റിവച്ചിരുന്നു. അതിനാൽ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് കുടുംബം പ്രതീക്ഷിച്ചിരുന്നത്. ഡിസംബർ എട്ടിനു മാറ്റിവച്ച കേസ് നാലു ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നത് ജയിൽ മോചനത്തിനു മറ്റു തടസങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടാണെന്നും വിലയിരുത്തപ്പെട്ടിരുന്നു.

മോചന ഹര്‍ജിയില്‍ ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്നു പറഞ്ഞ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17ന് വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ മറ്റൊരു സിറ്റിങ്ങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബർ എട്ടിന് നടന്ന അടുത്ത സിറ്റിങിലും വിധി പറഞ്ഞില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments