വാഷിംംഗ് ടൺ: പ്രസിഡന്റ് പദവിയിൽ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ കൂട്ട മാപ്പാക്കൽ റെക്കോർഡിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
അക്രമരഹിതമായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 39 പേരും കോവിഡ്‌കാലത്ത് ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്കു മാറ്റിയവരും ഉൾപ്പെടെ 1500 പേർക്ക് ഒരുമിച്ചു മാപ്പുനൽകി സമീപകാലത്ത് ഒറ്റ ദിവസം ഏറ്റവുമധികം മാപ്പു നൽകിയതിന്റെ റെക്കോർഡാണ് ബൈഡൻ സ്വന്തമാക്കിയത്. വീട്ടുതടങ്കലിൽ ഒരു വർഷമെങ്കിലും പൂർത്തിയാക്കിയവർക്കാണ് ശിക്ഷയിളവു നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ശിക്ഷയിളവു നൽകുമെന്നും ബൈഡൻ അറിയിച്ചു.