വാഷിംഗ്ടൺ: അടുത്ത മാസം വാഷിംഗ്ടണിൽ നടക്കുന്ന തൻ്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനെയും മറ്റ് വിദേശ നേതാക്കളെയും ക്ഷണിച്ചതായി വക്താവ് പറഞ്ഞു. ക്ഷണിക്കപ്പെട്ട മറ്റ് ലോക നേതാക്കളുടെ പേര് ട്രംപ് പുറത്ത് പറഞ്ഞിട്ടില്ല. പക്ഷെ ലോക നേതാക്കൾ കൂട്ടത്തോടെ എത്തുമെന്നാണ് വിവരം.
നമ്മുടെ സഖ്യകക്ഷികൾ മാത്രമല്ല, നമ്മുടെ എതിരാളികയും രാജ്യങ്ങളുടെ നേതാക്കളുമായി പ്രസിഡൻ്റ് ട്രംപ് തുറന്ന സംഭാഷണത്തിന് ഉദ്ദേശിക്കുന്നതിന്റെ തെളിവാണിതെന്നും വക്താവ് ഷ്ടിക്കുന്നതിൻ്റെ ഉദാഹരണമാണെന്ന് വക്താവ് പറഞ്ഞു. ട്രംപ് ആരുമായും സംസാരിക്കാൻ തയ്യാറാണെന്നു അമേരിക്കയുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും വക്താവ് പറഞ്ഞു.
എന്നാൽ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതിഥിയായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അടുത്ത മാസം വാഷിംഗ്ടണിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ആസൂത്രണവുമായി പരിചയമുള്ള രണ്ട് പേരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് അറിയിച്ചു.