Monday, March 10, 2025

HomeAmericaഡാളസിൽ എക്ക്യൂമെനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷം പ്രത്യാശയുടെ നിറവ് പകരുന്ന അനുഭവമായി

ഡാളസിൽ എക്ക്യൂമെനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷം പ്രത്യാശയുടെ നിറവ് പകരുന്ന അനുഭവമായി

spot_img
spot_img

ഷാജി രാമപുരം

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെട്ട 46 – മത് എക്ക്യൂമെനിക്കൽ ക്രിസ്‌തുമസ് – പുതുവത്സരാഘോഷം പ്രത്യാശയുടെ നിറവ് പകരുന്ന അനുഭവമായി.

ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെട്ട ക്രിസ്‌തുമസ് ആഘോഷത്തിന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ആർച്ച് ബിഷപ്പ് എൽദോ മാർ തിത്തോസ് ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകി.

കോരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ ഡാളസിലെ വിവിധ സിറ്റികളിലുള്ള എപ്പിസ്കോപ്പൽ സഭകളിൽപ്പെട്ട 21 ഇടവകളിലെ ഗായകസംഘങ്ങൾ ആലപിച്ച അതിമനോഹരമായ ഗാനശുശ്രുഷയും, വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യവും, പ്രത്യാശയും, സ്നേഹവും, സഹോദര്യവും സമന്വയിപ്പിക്കുന്ന സംഗമ വേദിയായി മാറി.

കഴിഞ്ഞ 45 വർഷമായി ഡാളസിൽ വളരെ ചിട്ടയോടും ഐക്യത്തോടും കൂടി നടത്തിവരുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷം എക്ക്യൂമെനിക്കൽ രംഗത്തു ഒരു മാതൃകയാണ്. കൂടാതെ ഡാളസിലെ വിവിധ സഭകളിൽപെട്ട എല്ലാ വൈദീകരുടെയും ഒന്നിച്ചുള്ള കൂടിവരവും കൂടിയാണ്.

ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ.മേരിസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ ഇടവകയാണ്. ഇടവക അവതരിപ്പിച്ച ക്രിസ്തുവിന്റെ തിരുജനനത്തെ ആസ്പദമാക്കിയുള്ള സ്കിറ്റ് ഏവരുടെയും പ്രശംസപിടിച്ചുപറ്റി.

റവ.ഫാ.പോൾ തോട്ടക്കാട്ട് (പ്രസിഡന്റ്), റവ. ഷൈജു സി. ജോയ് (വൈസ്.പ്രസിഡന്റ് ), ഷാജി എസ്.രാമപുരം (ജനറൽ സെക്രട്ടറി), എൽദോസ് ജേക്കബ് (ട്രഷറാർ ), ജോൺ തോമസ് (ക്വയർ കോർഡിനേറ്റർ), പ്രവീൺ ജോർജ് (യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വൈദീകർ ഉൾപ്പടെ 22 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments