ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. . അന്ധ്രാപ്രദേശ് സ്വദേശിയായ നാഗശ്രീ വന്ദന പരിമള(26) ആണ് മരിച്ചത്.
ടെന്നസിയിലെ മെംഫിസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. മെംഫിസ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ചനാഗശ്രീ വന്ദന. അപകടം നടന്നയുടന്‍ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനിയായ നാഗ ശ്രീ 2022ലാണ് ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് പോയത്.
ഒപ്പമുണ്ടായിരുന്ന പവന്‍, നികിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പവന്‍ ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രണം നഷ്ടമായ വാഹനം മറ്റേ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.