Sunday, December 15, 2024

HomeAmericaയുഎസിലെ ഡ്രോണുകൾക്കു പിന്നിൽ "പ്രോജക്ട് ബ്ലൂ ബീം?": സാമൂഹിക മാധ്യമങ്ങളിൽ പരിഭ്രാന്തി

യുഎസിലെ ഡ്രോണുകൾക്കു പിന്നിൽ “പ്രോജക്ട് ബ്ലൂ ബീം?”: സാമൂഹിക മാധ്യമങ്ങളിൽ പരിഭ്രാന്തി

spot_img
spot_img

വാഷിങ്ടണ്‍: പലയിടത്തും സംശയാസ്പദമായ രീതിയില്‍ ഡ്രോണുകള്‍ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അമേരിക്കയില്‍ ആശങ്ക. അമേരിക്കയില്‍ വളരെ പ്രചാരമുള്ള ബ്ലൂ ബീം ഗൂഢ സിദ്ധാന്ത വാദികള്‍ ഇതിന് വലിയ പ്രചാരം കൊടുത്തതോടുകൂടിയാണ് ഡ്രോണ്‍ ഒരു ദേശീയപ്രശ്‌നമായി വളര്‍ന്നത്. ന്യൂജേഴ്‌സി, വാഷിങ്ടണ്‍ ഡി.സി, ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്‌സ്, കാലിഫോര്‍ണിയ, ഫ്‌ളോറിഡ, വ്യോമിങ്, മെരിലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതലായും ഡ്രോണുകളുടെ സംശയകരമായ പറക്കല്‍ ആളുകളുടെ ശ്രദ്ധയില്‍ പെട്ടത്. ചിലര്‍ ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് കൂട്ടത്തോടെ പറക്കുന്ന ഡ്രോണുകളെ കുറിച്ചും. എസ്.യു.വി വലിപ്പത്തിലുള്ള ഡ്രോണുകളുടെ ദൃശ്യങ്ങളും പിന്നാലെ എത്തി.

ഇതിന് പിന്നാലെയാണ് ഗൂഢ സിന്ധാന്ത വാദികള്‍ ഇത് പ്രോജക്ട് ബ്ലൂ ബീമിന്റെ ഭാഗമാണെന്ന വാദവുമായി രംഗത്ത് വന്നത്. ഇതോടെ ആളുകള്‍ ആകെ പരിഭ്രാന്തരായി. 1990കളില്‍ ആണ് അമേരിക്കയില്‍ പ്രോജക്ട് ബ്ലൂ ബീം എന്നൊരു പദ്ധതി സര്‍ക്കാരിന്റെ പക്കലുണ്ടെന്ന വാദം ഉയര്‍ന്നുവരാന്‍ തുടങ്ങിയത്. ബഹിരാകാശ സംഭവങ്ങളുടെ പിന്‍ബലത്തില്‍ മാനവരാശിയെ നിയന്ത്രിക്കാനുള്ള പദ്ധതിയെന്നാണ് ബ്ലൂ ബീമിനെക്കുറിച്ച് വാദിക്കുന്നവര്‍ പറയുന്നത്.

ലോകത്ത് നിലവിലുള്ള എല്ലാ മതസംവിധാനങ്ങളും തകര്‍ത്ത് ഒറ്റ മതം കൊണ്ടുവരിക. എല്ലാ രാജ്യങ്ങളെയും ചേര്‍ത്ത് ലോകത്ത് ഒറ്റരാജ്യം മാത്രമുണ്ടാക്കുക ആഗോള തലത്തില്‍ തന്നെ പരമ്പരാഗത കുടുംബഘടനയെ പൊളിച്ചെഴുതുക തുടങ്ങിയവയൊക്കെയാണ് ബ്ലൂബീമിന്റെ ഭാഗമായി നടക്കുക എന്നാണ് ഇത്തരമൊരു പദ്ധതിയുണ്ടെന്ന് വാദിക്കുന്നവര്‍ പറയുന്നത്. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടി അത്ഭുതകരമായ സംഭവങ്ങളെ വിനിയോഗിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം ഗൂഢസിദ്ധാന്ത വാദികളുടെ പ്രചരണം കൊഴുത്തതോടെ സാമൂഹിക മാധ്യമങ്ങളില്‍ ആകെ പരിഭ്രാന്തി പരന്നു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഒരേസമയം സമാനമായ രീതിയിലുള്ള ഡ്രോണുകളുടെ സാന്നിധ്യം ചര്‍ച്ചയായതിനോട് അമേരിക്കന്‍ ഭരണകൂടം വിശദീകരിക്കാത്തതും അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കി. പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കൂടുതലും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരാണ്. സര്‍ക്കാര്‍ അറിയാതെ ഇത് സംഭവിക്കില്ലെന്ന് ട്രംപ് പറഞ്ഞതോടെ അതിന് ബലമേറുകയും ചെയ്തു. ഇനി ഇത്തരം ഡ്രോണുകള്‍ കണ്ടാല്‍ വെടിവെച്ചിടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു ട്രംപ്.

ഡ്രോണ്‍ വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്നതല്ലെന്ന് പെന്റഗണ്‍ പറഞ്ഞെങ്കിലും അതിന് പിന്നിലാരാണെന്നും എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും വിശദീകരിക്കാന്‍ അവര്‍ക്കായില്ല. കാറിന്റെ വലിപ്പമുള്ള ഡ്രോണുകള്‍ കണ്ടെന്ന് ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ന്യൂജേഴ്‌സി പോലീസ് പറയുന്നത് ഇത്തരത്തിലുള്ള ഡ്രോണുകളെ മുമ്പൊരിക്കലും കണ്ടിട്ടില്ലന്നാണ്. പ്രകാശമോ, തീയോ, ചൂടോ ഒന്നും അതില്‍ നിന്ന് പുറത്തുവരാത്തതിനാല്‍ തന്നെ റഡാറുകളില്‍ വ്യക്തമായി തെളിഞ്ഞില്ലെന്നും പോലീസ് പറയുന്നു. ചിലര്‍ ഇതിനെ അന്യഗ്രജീവികളുമായി ബന്ധപ്പെടുത്തിയും വാദങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments