ന്യൂയോർക്ക്: വടക്കൻ കാലിഫോർണിയയിൽ നാശം വിതച്ച് ചുഴലിക്കാറ്റ് . കഴിഞ്ഞ ശനിയാഴ്ച്ച ഉണ്ടായ ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി. ശനിയാഴ്ച ഉച്ചയോടെയാണ് ചുഴലി ആഞ്ഞടിച്ചത്. നാല് പേർക്ക് പരിക്കേറ്റു പ്രാദേശിക അധികാരികൾ അറിയിച്ചു.സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 89 കിലോമീറ്റർ അകലെയുളള സ്കോട്ട്സ് വാലിയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. നിരവധി വാഹനങ്ങൾക്ക് നാശം സംഭവിച്ചു
. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലുള്ള കാറ്റാണ് വീശിയടിച്ചത്..അയോവ, നെബ്രാസ്‌ക എന്നീ സംസ്ഥാനങ്ങളിൽ ഹിമക്കാറ്റും വീശിയടിച്ചു. നെബ്രാസ്കയിൽ, ആർലിംഗ്‌ടണിനടുത്ത് മഞ്ഞുമൂടിയ റോഡിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 57 കാരിയായ സ്ത്രീയുടെ പിക്കപ്പ് ട്രക്കിൻ്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് എതിരെ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് വാഷിംഗ്‌ടൺ കൗണ്ടി പൊലീസ് അറിയിച്ചു.അയോവയ്ക്കും നെബ്രാസ്‌കയ്ക്കും ഇടയിലുള്ള പ്രധാന ഹൈവേയായ ഇന്റർസ്റ്റേറ്റ് 80, മഞ്ഞു വീഴ്ച്ചയെ തുടർന്ന് അടച്ചു..