ന്യൂയോർക്ക് : ഗ്ലെൻ ഓൿസിൽ താമസിക്കുന്ന മേരി കുര്യൻ (റാണി – 66) അന്തരിച്ചു .അവിവാഹിതയായിരുന്നു.വൃക്ക രോഗത്തിൽ കുറച്ചുനാളായി ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം .
വേക്ക് സർവീസ് ഡിസംബർ 20 വെള്ളിയാഴ്ച്ച ഹൈഡ് പാർക്കിലെ പാർക്ക് ഫ്യൂണറൽ ഫ്യൂണറൽ ചാപ്പലിൽ (2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, ന്യൂ യോർക്ക് 11040) വൈകീട്ട് ആറു മുതൽ ഒൻപതു വരെ നടക്കും. ഫ്യൂണറൽ സർവീസ് 21 ന്ഔർ ലേഡി ഓഫ് ദി സ്നോസ് റോമൻ കാത്തലിക് പള്ളിയിൽ നടക്കും.
ഉത്തർ പ്രദേശിലെ ജാൻസിയിലായിരുന്നു മേരിയുടെ ജനനം.അമേരിക്കയിൽ കുടിയേറുന്നതിനു മുൻപ് ബോംബയിൽ അഭിഭാഷകയായിരുന്നു. ന്യൂ യോർക്കിൽ ഒരു ചെറുകിട ബിസിനസ് നടത്തി. സൗഹൃദം കാത്തുസൂക്ഷിക്കുന്ന മേരി ക്ക് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വലിയ സാമൂഹികവലയമുണ്ടായിരുന്നു. പാടുന്നതിലും ഡാൻസ് ചെയ്യുന്നതിലും അവധിക്കാല യാത്ര ചെയ്യുന്നതിലും മറ്റുള്ളവർക്ക് ജീവകാരുണ്യ സഹായം നൽകുന്നതിലും സന്തോഷം കണ്ടെത്തിയിരുന്നു ഊർജ്ജസ്വലയായിരുന്ന മേരി കുര്യൻ.