Monday, December 16, 2024

HomeAmericaകെ എച്ച് എൻ എ ട്രസ്റ്റീ ബോർഡ് ചെയർമാനായി ഡോ. രഞ്ജിനി പിള്ള തുടരും

കെ എച്ച് എൻ എ ട്രസ്റ്റീ ബോർഡ് ചെയർമാനായി ഡോ. രഞ്ജിനി പിള്ള തുടരും

spot_img
spot_img

2024 മെയ് 6-നു ന്യൂയോർക്ക് കിങ്സ് കൗണ്ടി കോടതിയിൽ മുൻ ട്രസ്റ്റീ ബോർഡ് ചെയർമാനും ഗോപിനാഥകുറുപ്പിനും എതിരായി ഫയൽ ചെയ്തിരുന്ന കേസിൽ കേസിന്റെ ജൂറിസ്ഡിക്ഷൻ ന്യൂയോർക്ക് സ്റ്റേറ്റ് അല്ല എന്ന കാരണം കാണിച്ച് ഡിസംബർ 12-നു കേസ് തള്ളി കോടതി വിധി വന്നു. കേസിന്റെ വിശദാംശങ്ങളിലേക്ക് കോടതി കടന്നിട്ടില്ല.

ഇതിനു മുൻപ് കേസ് കൈകാര്യം ചെയ്തിരുന്ന രണ്ട് ജഡ്ജിമാരും ജൂറിസ്ഡിക്ഷൻ സ്വീകരിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേസ് ഫയൽ ചെയ്ത ആദ്യ ദിവസം തന്നെ ജൂറിസ്ഡിക്ഷൻ ന്യൂയോർക്ക് ആണെന്ന് തീർച്ചപ്പെടുത്തിയിരുന്നതാണ്. അതുകൊണ്ടു തന്നെ ഈ വിധിക്കെതിരായി അപ്പീൽ നൽകുവാൻ ട്രസ്റ്റീ ബോർഡ് തീരുമാനിച്ചിരിക്കുന്നു. സംഘടനയുടെ ബൈലാ അനുശാസിക്കുന്ന പ്രകാരം 15-ൽ 11 അംഗങ്ങൾ പിന്തുണക്കുന്ന ഡോ. രഞ്ജിനി പിള്ള തന്നെ ട്രസ്റ്റീ ബോർഡ് ചെയർമാനായി തുടരുന്നതാണ്. ഈ തീരുമാനം സംഘടനയുടെ ജുഡീഷ്യൽ കൌൺസിൽ നേരത്തെ തന്നെ ശരി വച്ചിട്ടുണ്ട്.

കേസിന്റെ വിശദവിവരങ്ങൾ ന്യൂയോർക്ക് കോടതിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

https://iapps.courts.state.ny.us/nyscef/DocumentList?docketId=/EbfzF0YXEhjduEZgLXD4g==&display=all

ഡിസംബർ 12-ലെ വിധിയുടെ പകർപ്പ് കയ്യെഴുത്തു കോപ്പി മാത്രമേ ലഭിച്ചിട്ടുള്ളു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments