ഹൂസ്റ്റണ്‍: കര്‍മ്മ പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ റിവര്‍സ്റ്റോണ്‍ ‘ഒരുമ’ ഈ വര്‍ഷം തുടക്കമിട്ട ഫാമിലി ബെനിഫിറ്റ് കാര്‍ഡ്, ഹൂസ്റ്റണ്‍ പ്രദേശത്തും വയനാട്ടിലുമുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള വോളണ്ടിയര്‍ ഔവേഴ്‌സ് നേടിയെടുക്കുന്നതിനുള്ള സ്‌കീമുകള്‍ തുടങ്ങിയ പ്രഖ്യാപിത കര്‍മ പരിപാടികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുവാന്‍ നിലവിലുള്ള ഭരണസമിതിയെ 2025-ലേക്ക് വീണ്ടും തിരഞ്ഞെടുത്തു.
ഒരുമ പ്രസിഡന്റായി ജിന്‍സ് മാത്യു കിഴക്കേതില്‍ ബോര്‍ജ് ഓഫ് ഡയറക്‌ടേഴ്‌സിന് നേതൃത്വം നല്‍കും. റീനാ വര്‍ഗ്ഗീസ് (വൈസ് പ്രസിഡന്റ്), ജയിസ് ചാക്കോ മുട്ടുംകല്‍ (ജനറല്‍ സെക്രട്ടറി), നവീന്‍ ഫ്രാന്‍സിസ് (ട്രഷറര്‍), മേരി ജേക്കബ് (ജോയിന്റ് സെക്രട്ടറി, വിനോയി സിറിയക്ക് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ്.
ഡയറക്‌ടേഴ്‌സ് ഓഫ് എക്‌സിക്യൂട്ടീവിലേക്ക് ഡോ. ജോസ് തൈപ്പറമ്പില്‍, ഏബ്രഹാം കുര്യന്‍, ജോസഫ് തോമസ്, കെ.പി തങ്കച്ചന്‍, ഡോ. സീനാ അഷറഫ്, ഡോ. റെയിനാ റോക്ക് സുനില്‍, മെര്‍ലിന്‍ സാജന്‍, ഷൈനി ജിജോ, ഷാജി വര്‍ഗീസ്, റോബി ജേക്കബ്, ദീപാ പോള്‍, ജിനോ ഐസക്ക്, അലീനാ സെബാസ്റ്റ്യന്‍ (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.
മിസോറിസിറ്റി അപ്പനാ ബസാര്‍ ഹാളില്‍ ചേര്‍ന്ന ഒരുമ പൊതുയോഗത്തില്‍ ഒരുമയുടെ പ്രാരംഭ പ്രസിഡന്റ് ജോണ്‍ ബാബു റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു. റിവര്‍ സ്റ്റോണ്‍ ഹോം ഓണേഴ്‌സ് അസോസിയേഷനില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ഒരുമ അംഗം ഡോ. സീനാ അഷറഫ്, മാഗ് ഡയറക്‌ടേഴ്‌സ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഒരുമ അംഗങ്ങളായ കെ.പി തങ്കച്ചന്‍, ജോണ്‍ ഡബ്ല്യു വര്‍ഗീസ് എന്നിവരെ യോഗം അനുമോദിച്ചു.
ജോ തെക്കനേത്ത്, പ്രിന്‍സ് ജേക്കബ്, ആന്റു വെളിയേത്ത്, സെലിന്‍ ബാബു, സോണി പാപ്പച്ചന്‍, ജിജി പോള്‍, ബേബി ഔസേപ്പ്, തോമസ് ചാക്കോ, ജോര്‍ജ് കുഞ്ഞമാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.