Thursday, March 13, 2025

HomeAmericaവിസ്കോൻസിനിലെ സ്കൂളിലുണ്ടായ വെടിവയ്പ്: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

വിസ്കോൻസിനിലെ സ്കൂളിലുണ്ടായ വെടിവയ്പ്: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

spot_img
spot_img

വാഷിങ്ടൻ: വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വെടിവയ്പ് നടത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ 15 വയസുകാരിയായ നതാലി റുപ്‌നോയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു. വെടിവയ്പിലേക്കു നയിച്ച കാരണം കണ്ടെത്താനാകാത്തതിനെ തുടർന്നാണ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തത്. നതാലിയുടെ സമൂഹമാധ്യമ പോസ്റ്റുകൾ, മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം, സമാന്ത എന്ന പേരിലും നതാലി അറിയപ്പെട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പ് നടത്തിയ അബൻഡന്റ് ലൈഫ് ക്രിസ്റ്റ്യൻ സ്കൂളിലെ വിദ്യാർഥിയായ നതാലി മാഡിസൻ സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പിൽ ഒരു അധ്യാപികയും വിദ്യാർഥിയുമാണ് മരിച്ചത്. പരുക്കേറ്റ 6 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

കെ–12 സ്കൂൾ ഷൂട്ടിങ് ഡാറ്റാബേസ് പ്രകാരം 1966 മുതൽ നടന്ന 2610 വെടിവയ്പ്പുകളിൽ 107 കേസുകളിൽ മാത്രമാണ് സ്ത്രീകൾ പ്രതികൾ. 322 സ്കൂൾ വെടിവയ്പ് കേസുകളാണ് ഈ വർഷം യുഎസിൽ റിപ്പോർട്ട് ചെയ്തത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments