Wednesday, December 18, 2024

HomeAmericaരതിച്ചിത്ര നടിക്ക് ബന്ധം മറച്ചുവെയ്ക്കാനായി പണം നല്കിയ സംഭവത്തിൽ ട്രംപിനെതിരായ  കേസ് നിലനില്ക്കുo

രതിച്ചിത്ര നടിക്ക് ബന്ധം മറച്ചുവെയ്ക്കാനായി പണം നല്കിയ സംഭവത്തിൽ ട്രംപിനെതിരായ  കേസ് നിലനില്ക്കുo

spot_img
spot_img

വാഷിംഗ്ടൺ: രതിച്ചിത്ര നടിയുമായുള്ള ബന്ധം മറച്ചുവെയ്ക്കാനായിപണം നല്കിയ സംഭവത്തിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ കേസ്നിലനില്ക്കുമെന്ന് കോടതി .ബന്ധംമറയ്ക്കാൻ രതിച്ചിത്ര നടിക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ട കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഡോണൾഡ് ട്രംപിന്റെ അപേക്ഷ ന്യൂയോർക്ക് കോടതി തള്ളി.

പ്രസിഡന്റായിരിക്കേയുള്ള പ്രവൃത്തികളിൽ പ്രോസിക്യൂഷൻ പരിരക്ഷ ഉണ്ടെന്നു കഴിഞ്ഞ ജൂലൈയിൽ യുഎസ് സുപ്രീം കോടതി നൽകിയ വിധിയുടെ അടിസ്ഥ‌ാനത്തിലായിരുന്നു അപ്പീൽ ജനുവരിയിൽ അധികാരമേൽക്കും മുൻപ് എല്ലാ ക്രിമിനൽ കേസുകളിൽനിന്നും കുറ്റവിമുക്തനാകാനുള്ള ട്രംപിന്റെ നീക്കം ഇതോടെ പാളി.

പ്രസിഡന്റ് എന്ന നിലയിലല്ല വ്യക്തിയെന്ന നിലയിലുള്ള പ്രവ്യത്തിയുടെ പേരിലാണു കേസെന്ന പ്രോസിക്യൂഷൻ വാദം ജഡ്‌ജിഹുവാൻ മർപന് അംഗീകരിച്ചുഇതു പ്രസിഡൻ്റിനുള്ള പ്രത്യേക പരിരക്ഷയുടെ പരിധിയിൽ വരില്ലെന്ന വാദവും അംഗീകരിച്ചു2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തു ട്രംപിനെതിരെ ആരോപണം ഉന്നയിക്കാതിരുന്നതിനുള്ള പ്രതിഫലമായി നടിക്കു ട്രംപിൻ്റെ മുൻ അഭിഭാഷകൻ പണം നൽകിയിരുന്നു. പണം കൊടുത്തതു മറച്ചുവയ്ക്കാൻ ഒന്നാം ട്രംപ് ഭരണകാലത്ത് ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന കേസിൽ മൻഹാറ്റൻ കോടതി ജൂറി, കഴിഞ്ഞ മേയിലാണു ട്രംപിനെ ശിക്ഷിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments