Wednesday, December 18, 2024

HomeAmericaപുതിയ ലുക്കിൽ ഞെട്ടിച്ച് ട്രംപ്: വീഡിയോ വൈറൽ

പുതിയ ലുക്കിൽ ഞെട്ടിച്ച് ട്രംപ്: വീഡിയോ വൈറൽ

spot_img
spot_img

വാഷിങ്ടൺ: പുതിയ ഹെയർസ്റ്റൈലിലും ലുക്കിലുമെത്തി ഞെട്ടിച്ച് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇൻ്റർനാഷണൽ ഗോൾഡ് ക്ലബ്ബിലാണ് പുതിയ ലുക്കിൽ ട്രംപ് പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്തമായ ഹെയർ സ്റ്റൈലിലും അതിലും വ്യത്യസ്തമായ ഡ്രസ്സിം​ഗ് സ്റ്റൈലിലുമാണ് ട്രംപ് എത്തിയത്.

കൈയ്യിലൊരു തൊപ്പിയുമായി മാദ്ധ്യമങ്ങളോട് സുഖവിവരം അന്വേഷിക്കുന്ന ട്രംപാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. ആളുകളുടെയും മാദ്ധ്യമങ്ങളുടെയും അരികിലേക്ക് എത്തി, അവരോട് സംസാരിക്കുകയാണ് ട്രംപ്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

https://x.com/michaelsolakie/status/1869172246155288714

2025 ജനുവരി 20-നാണ് യുഎസ് പ്രഡിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയമുറപ്പിച്ചത്. അമേരിക്കയുടെ 47ാം പ്രസിഡന്റായാണ് ഡോണൾഡ് ട്രംപ് അധികാരത്തിലേറുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments