Thursday, January 23, 2025

HomeAmericaകൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം അനുവദിക്കില്ല: പാകിസ്താൻ്റെ ബാലസിറ്റിക് മിസൈല്‍ പദ്ധതിയ്ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം അനുവദിക്കില്ല: പാകിസ്താൻ്റെ ബാലസിറ്റിക് മിസൈല്‍ പദ്ധതിയ്ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

spot_img
spot_img

വാഷിങ്ടണ്‍: ആണവായുധ ശേഷിയുള്ള ദീര്‍ഘദൂര ബാലസിറ്റിക് മിസൈല്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. പാക് സര്‍ക്കാരിന്റെ കീഴിലുള്ള ആയുധ വികസന ഏജന്‍സിക്കുള്‍പ്പെടെയാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ നാഷണല്‍ ഡെവലപ്‌മെന്റ് കോംപ്ലക്‌സ്, അക്തര്‍ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, റോക്‌സൈഡ് എന്റര്‍പ്രൈസ് തുടങ്ങിയവയ്ക്കാണ് ഉപരോധം ബാധകമാകുക. കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള നടപടിയുടെ ഭാഗമായാണ് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത്.

അമേരിക്കന്‍ കമ്പനികള്‍ക്ക് അവര്‍ നല്‍കുന്ന സേവനങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ കമ്പനികള്‍ക്ക് നല്‍കാനാകില്ല. അതേസമയം അമേരിക്കന്‍ ഉപരോധത്തോട് കടുത്ത ഭാഷയിലാണ് പാകിസ്താന്‍ പ്രതികരിച്ചത്. പക്ഷപാതപരവും ദൗര്‍ഭാഗ്യകരവുമെന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഉപരോധ വാര്‍ത്തയോട് പ്രതികരിച്ചത്. മേഖലയിലെ പ്രാദേശിക സ്ഥിരതയ്ക്ക് ഉപരോധം ഭീഷണിയാകുമെന്നാണ് പാകിസ്താന്‍ പറയുന്നത്.

ഉപരോധത്തില്‍ പെട്ട നാഷണല്‍ ഡെവലപ്‌മെന്റ് കോംപ്ലക്‌സ് ആണ് പാകിസ്താന്റെ ദീര്‍ഘദൂര മിസൈല്‍ വികസന പദ്ധതികള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. അടുത്തിടെ പരീക്ഷിച്ച ഷഹീന്‍ മിസൈല്‍ വികസിപ്പിച്ചതും ഇവരാണ്. ഈ കാരണത്താലാണ് ഉപരോധമേര്‍പ്പെടുത്തിയത്. ഷഹീന്‍ മിസൈലിന് ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്. മിസൈല്‍ വികസിപ്പിക്കുന്നതിന് നാഷണല്‍ ഡെവലപ്‌മെന്റ് കോംപ്ലക്‌സിന് സഹായം ചെയ്തതിനാലാണ് മറ്റ് കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments