Friday, December 20, 2024

HomeAmericaഡിസംബര്‍ 21 അന്താരാഷ്ട്ര ധ്യാന ദിനം; ശ്രീ ശ്രീ രവിശങ്കര്‍ ന്യുയോര്‍ക്കില്‍ ധ്യാനം നയിക്കും

ഡിസംബര്‍ 21 അന്താരാഷ്ട്ര ധ്യാന ദിനം; ശ്രീ ശ്രീ രവിശങ്കര്‍ ന്യുയോര്‍ക്കില്‍ ധ്യാനം നയിക്കും

spot_img
spot_img

ന്യൂയോര്‍ക്ക്: ഡിസംബര്‍ 21 അന്താരാഷ്ട്ര ധ്യാന ദിവസമായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ. ധ്യാന ദിനാചരണത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലുള്ള ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ആത്മീയാചാര്യന്‍ ഗുരുദേവ് ശ്രീശ്രീ രവിശങ്കര്‍ ധ്യാനം നയിക്കും.

കഴിഞ്ഞ 43 വര്‍ഷങ്ങളായി 180-ല്‍ ഏറെ രാഷ്ട്രങ്ങളില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഗുരുദേവ് ശ്രീശ്രീ രവിശങ്കറിന്റെ ആഹ്വാന പ്രകാരം ധ്യാന പരിശീലനം നടന്നു വരികയാണ്. ഇത് കണക്കിലെടുത്താണ് ഐക്യരാഷ്ട്രസഭ യില്‍ നിന്നും ഗുരുദേവിന് പ്രത്യേക ക്ഷണം ലഭിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ധ്യാന ദിനമായി പ്രഖ്യാപിച്ചിട്ടുള്ള ഡിസംബര്‍ 21 ന് കേരളത്തിലെ 14 ജില്ലകളില്‍ ചരിത്ര പ്രാധാന്യമുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം ധ്യാന സംഗമം നടത്താന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് കേരള അപക്‌സ് ബോഡി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ 500 ലധികം ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിലും ധ്യാനസംഗമം നടക്കും.

ധ്യാനം പരിശീലിക്കുന്നതിലൂടെ മനസ്സിന് തികഞ്ഞ ശാന്തിയും ബുദ്ധിവികാസവും ലഭിക്കുമെന്നതുകൊണ്ട് യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും അതിനാല്‍ ഐക്യരാഷ്ട്ര സഭ ഇങ്ങനെ ഒരു തീരുമാനമെടുത്തത് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഗുരുദേവ് ശ്രീശ്രീ രവിശങ്കര്‍ജി അഭിപ്രായപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments