Friday, March 14, 2025

HomeAmericaജര്‍മനിയില്‍ തിരഞ്ഞെടുപ്പ്: തീവ്ര വലതുപക്ഷ രാഷ്ട്രീയപ്പാര്‍ട്ടിക്ക് പിന്തുണ അറിയിച്ച് ഇലോണ്‍ മസ്‌ക്

ജര്‍മനിയില്‍ തിരഞ്ഞെടുപ്പ്: തീവ്ര വലതുപക്ഷ രാഷ്ട്രീയപ്പാര്‍ട്ടിക്ക് പിന്തുണ അറിയിച്ച് ഇലോണ്‍ മസ്‌ക്

spot_img
spot_img

ബെര്‍ലിന്‍: ജര്‍മനിയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ തീവ്ര വലതുപക്ഷ രാഷ്ട്രീയപ്പാര്‍ട്ടിക്ക് പിന്തുണ അറിയിച്ച് ഇലോണ്‍ മസ്‌ക്. അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി.) പാര്‍ട്ടിക്കാണ് മസ്‌ക് തന്റെ പരസ്യ പിന്തുണ അറിയിച്ച് വെള്ളിയാഴ്ച പോസ്റ്റ് ചെയ്തത്. അടുത്ത ഫെബ്രുവരിയിലാണ് ജര്‍മനിയിലെ പൊതുതിരഞ്ഞെടുപ്പ്. ‘എ.എഫ്.ഡി.ക്ക് മാത്രമേ ജര്‍മനിയെ രക്ഷിക്കാനാവൂ’ എന്ന് മസ്‌ക് പോസ്റ്റുചെയ്തു.

നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ ഉപദേശകനായി ചേരുന്ന മസ്‌ക്, യൂറോപ്പിലുടനീളമുള്ള മറ്റു വലതുപക്ഷ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടികള്‍ക്കും ഇതിനകം പിന്തുണ അറിയിച്ചിട്ടുണ്ട്. ശതകോടീശ്വരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ബാധകമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ് ഇതിനോട് പ്രതികരിച്ചു. മസ്‌ക് നേരത്തേയും എ.എഫ്.ഡി.ക്ക് പിന്തുണ അറിയിച്ചിരുന്നു.

നിലവില്‍ അഭിപ്രായ വോട്ടെടുപ്പില്‍ ജര്‍മനിയില്‍ രണ്ടാമതാണ് എ.എഫ്.ഡി.യുടെ സ്ഥാനം. തങ്ങളുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനായി എ.എഫ്.ഡി. അടുത്തിടെ കുടിയേറ്റ വരുദ്ധവും ജനപ്രിയവുമായ ‘ജര്‍മനി ഫസ്റ്റ്’ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ നാസി കാലഘട്ടത്തിലെ ആശയങ്ങളും മുദ്രാവാക്യങ്ങളും പിന്തുടരുന്ന പാര്‍ട്ടി എന്ന അപഖ്യാതി എ.എഫ്.ഡി.ക്കെതിരേ നിലനില്‍ക്കുന്നുമുണ്ട്. അതിനാല്‍ത്തന്നെ ജര്‍മനിയില്‍ കൂടുതല്‍ പാര്‍ട്ടികളും എ.എഫ്.ഡി.യുമായി സഖ്യം ചേരാന്‍ ആഗ്രഹിക്കുന്നില്ല.

എ.എഫ്.ഡി.യുടെ യുവജന വിഭാഗമായ യങ് അള്‍ട്ടര്‍നേറ്റീവിനെ ജര്‍മന്‍ അധികാരികള്‍ തീവ്രവാദസംഘടനയായാണ് പരിഗണിച്ചിരിക്കുന്നത്. നാസി കാലഘട്ടത്തിനുശേഷം ജര്‍മനിയില്‍ ഒരു സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യത്തെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായി എ.എഫ്.ഡി. അടുത്തിടെ മാറി. എങ്കിലും ഒരു സഖ്യകക്ഷി രൂപവത്കരണത്തോടെയല്ലാതെ അവര്‍ക്ക് ഭരിക്കാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments