ന്യു യോർക്ക് : ഫാ. ജോസ് കണ്ടത്തിക്കുടി (79) ന്യു യോർക്കിൽ അന്തരിച്ചു. നഴ്‌സിംഗ് ഹോമിലായിരുന്നു അന്ത്യം.
ബ്രോങ്ക്സ് സെന്റ് തോമസ് ഫോറോനാ ചർച്ച് ഇടവക വികാരി സ്ഥാനത്തു നിന്ന് നാല് വര്ഷം മുൻപ് വിരമിച്ച ശേഷം വിർജിനിയയിൽ ട്രാപ്പിസ്റ് മൊണാസ്റ്ററിയിൽ ചാപ്ളെയിനായി സേവനമനുഷ്ഠിക്കുകയായിരുന്നു. അതിനു ശേഷം ആരോഗ്യനില മോശമായതോടെ നഴ്‌സിംഗ് ഹോമിലേക്ക് മാറുകയായിരുന്നു.
ചിക്കാഗോ മുതൽ ന്യു യോർക്ക് വരെ വിവിധ പള്ളികൾക്ക് തുടക്കമിട്ട പ്രിയപ്പെട്ട ജോസച്ചൻ, കാൽ നൂറ്റാണ്ട് നാട്ടിൽ പ്രവർത്തിച്ച ശേഷമാണ് അമേരിക്കയിൽ എത്തുന്നത്. മാനന്തവാടി രൂപതയുടെ ചാൻസലറായിരുന്നു.