Sunday, December 22, 2024

HomeAmericaപെഗസസ് കേസിൽ വാട്ട്സ് അപ്പിനു ജയം

പെഗസസ് കേസിൽ വാട്ട്സ് അപ്പിനു ജയം

spot_img
spot_img

ന്യൂഡൽഹി : പെഗസസ് കേസിൽ വാട്ട്സ് അപ്പിനു ജയം. പെഗസസ് ചാരസോഫ്റ്റ് വെയർ നിർമാതാക്കളായ ഇസ്രയേൽ കമ്പനി എൻഎസ്ഒയുമായുള്ള യുഎസിലെ നിയമയുദ്ധത്തിൽ വാട് സാപ്പിനു വിജയം. വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത‌്‌ പലരുടെയും ഫോണിൽ കടന്നുകയറിയ സംഭവങ്ങളുടെ ഉത്തരവാദിത്തം എൻഎസ്ഒയ്ക്ക് ഉണ്ടെന്നു യുഎസ് കോടതി ഉത്തരവിട്ടു.

തങ്ങളുടെ ചാരസോഫ്റ്റ്വെയർ വാങ്ങിയവർ ദുരുപയോഗിച്ചാൽ ഉത്തരവാദിത്തമില്ലെന്നാണ് ഇതുവരെ എൻഎസ്ഒ വാദിച്ചിരുന്നത്.2021ൽ ഇന്ത്യയിൽ പെഗസസ് ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതി യുഎസിലെ ഈ കേസിന്റെ സ്ഥിതിയെക്കുറിച്ച് ആരാഞ്ഞിരുന്നു. സ്വകാര്യത എന്ന അവകാശം വീണ്ടും ഉറപ്പിക്കുന്നതാണു കോടതിയുടെ ഉത്തരവെന്നു വാട്‌സാപ് മേധാവി വിൽ കാത്കാർട്ട് പറഞ്ഞു. ചാരസോഫ്റ്റ്വെയർ കമ്പനികൾക്ക് എന്തെങ്കിലും തരത്തിലുള്ള പരിരക്ഷയുടെ മറവിൽ ഒളിഞ്ഞിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.വാട്സാപ്പിന്റെ സുരക്ഷാപിഴവുപയോഗിച്ച് 1,400 പേരുടെ വിവരങ്ങൾ പെഗസസ് ചോർത്തിയെന്ന് കാനഡയിലെ സിറ്റിസൻ ലാബ് റിപ്പോർട്ട് ചെയ്‌തതിനു പിന്നാലെയാണ് 2019ൽ എൻഎസ്‌ഒ ഗ്രൂപ്പിനെതിരെ വാട്സാപ് കോടതി കയറിയത്. ടെക് ദുരുപയോഗങ്ങളുമായി ബന്ധപ്പെട്ട് യുഎസ് കംപ്യൂട്ടർ ഫ്രോഡ് ആൻഡ് അബ്യൂസ് നിയമമാണ് വാട്സാപ് പ്രധാനമായും ആയുധമാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments