ന്യൂയോര്‍ക്ക് : ഒരു ദശാബ്ദത്തിനിടെ അമേരിക്കയില്‍ നിന്നും ഏറ്റവുമധികം കുടിയേറ്റക്കാരെ നാടുകടത്തിയ് കഴിഞ്ഞ വര്‍ഷം. ഒറ്റവര്‍ഷത്തിനുള്ളില്‍ നാടുകടത്തിയത് 271000 പേരെ. കുടിയേറ്റക്കാരെ നാടുകടത്തുമെന്നു നിയുക്ത പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചപ്പോള്‍, കഴിഞ്ഞ വര്‍ഷം ബൈഡന്റെ ഭരണത്തില്‍ ഒരു ദശാബ്ധത്തിനിടെയുള്ള ഏറ്റവും വലിയ കുടിയിറക്കാണ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എന്നാല്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാടുകടത്തപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്ന് ഇന്‍കമിംഗ് അഡ്മിനിസ്‌ട്രേഷന്റെ ദേശീയ പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന കരോലിന്‍ ലീവിറ്റ് പറഞ്ഞു
അമേരിക്കയില്‍ നിന്നുള്ള നാടുകടത്തല്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഇത്രയും പേരെ നാടുകടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേരെ നാടുകടത്തിയതും കഴിഞ്ഞ വര്‍ഷമാണ്. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്തെ എണ്ണത്തെപ്പോലും മറികടന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും അനധികൃത കുടിയേറ്റക്കാരാണെന്നും 82 ശതമാനവും അതിര്‍ത്തി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തവരാണെന്നും കണക്കുകള്‍ പറയുന്നു.
ജോ ബൈഡന്റെ കാലത്ത് ക്രമാതീതമായി വര്‍ധിച്ച അനധികൃത കുടിയേറ്റവും അത് സൃഷ്ടിച്ച ദേശീയ സുരക്ഷാ പ്രശ്‌നങ്ങളും ട്രംപ് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. എന്നാല്‍, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) അനുസരിച്ച്, യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റക്കാരുടെ എണ്ണം 2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി.