Thursday, January 23, 2025

HomeAmericaറീവ്സ് ബാൻഡ് ഹൂസ്റ്റൺ ഉദ്ഘാടനം 23ന്

റീവ്സ് ബാൻഡ് ഹൂസ്റ്റൺ ഉദ്ഘാടനം 23ന്

spot_img
spot_img

ഹൂസ്റ്റൺ: നോർത്ത് അമേരിക്കക്കാരുടെ സുപരിചിത ഗായികയും വയലിനിസ്റ്റുമായ റീവ മരിയ വർഗ്ഗീസും സംഘവും സംഘടിപ്പിക്കുന്ന റീവ്സ് ബാൻഡ് ഹൂസ്റ്റണിൻ്റെ ആദ്യ സംഗീത പരിപാടി Jingle Fusion 2024 ഡിസംബർ 23 തിങ്കളാഴ്ച വൈകിട്ട് 8:30ന് (CST) (ഇന്ത്യൻ സമയം ഡിസംബർ 24 ചൊവ്വാഴ്ച രാവിലെ 8) എഴുത്തുകാരനും ഗാനരചയിതാവും ഗായകനുമായ ഫാദർ ജോൺ പിച്ചാപ്പിള്ളി ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

റീവ്സ് ബാൻഡ് സംഘത്തിൽ കീബോർഡ്, മെലോഡിക്ക എന്നിവ കൈകാര്യം ചെയ്യുന്നത് പ്രശസ്ത സംഗീത സംവിധായകനും പിയാനോ അദ്ധ്യാപകനും ബിസിനസുകാരനുമായ സാജു മാളിയേക്കൽ, താളം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകനും റിഥം പ്രോഗ്രാമറുമായ തോമസ് കുറുമശ്ശേരി, ശബ്ദ-വെളിച്ച നിയന്ത്രണം ബിജു-സാക്ക് ഓഡിയോ എന്നിവരാണ്. അതിഥി ഗായികയായി മീര സക്കറിയയും പങ്കെടുക്കും.

ക്രിസ്മസ് ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും ഇൻസ്ട്രുമെൻ്റൽ ഫ്യൂഷനും ഉൾപ്പെടുത്തിയ സംഗീത വിരുന്ന് സോഷ്യൽ മീഡിയയിലൂടെ ലൈവ് ആയിട്ടാണ് അരങ്ങേറുന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പരിപാടി ലൈവ് ആയി കാണാം.

ഫേസ്ബുക്ക്, യുട്യൂബ്: Reeva varghese

ഇൻസ്റ്റഗ്രാം: @reevamaria

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments