Monday, December 23, 2024

HomeAmericaട്രംപിന്റെ ഭീഷണി ഏറ്റില്ല: പാനമ കനാലിന്റെ അവകാശം പനാമയ്ക്കെന്ന് പ്രസിഡന്റ് ഹോസെ റൗൾ

ട്രംപിന്റെ ഭീഷണി ഏറ്റില്ല: പാനമ കനാലിന്റെ അവകാശം പനാമയ്ക്കെന്ന് പ്രസിഡന്റ് ഹോസെ റൗൾ

spot_img
spot_img

പാനമ സിറ്റി: പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ തള്ളി പനാമാ പ്രസിഡന്റ്.പാനമ കനാലിൻ്റെ ഓരോ ചതുരശ്ര മീറ്ററും അനുബന്ധ മേഖലയും പാനമയുടേതാണ്. അത് അങ്ങനെ തന്നെ തുടരുമെന്ന് പനാമ പ്രസിഡന്റ് ഹോസെ റൗൾ മുളിനോ വ്യക്തമാക്കി.. ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും വിട്ടുവീഴ്ചയ്ക്കുള്ളതല്ല. ലോകത്ത് എവിടെയാണെങ്കിലും പാനമയുടെ പൗരന്മാർ ആ വികാരം ചങ്കിൽ കൊണ്ടുനടക്കുന്നവരാണ്. അതു ഞങ്ങളുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗമാണ്. മാറ്റാനൊക്കാത്ത പോരാട്ടമാണ്” – എക്‌സിൽ പങ്കുവച്ച കുറിപ്പിൽ മുളിനോ വ്യക്തമാക്കിപാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്ന് ആവശ്യപ്പെട്ടതിനൊപ്പമാണ് കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്ക്കു മുന്നറിയിപ്പ് നൽകിയത്. കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകൾക്ക് പാനമ നിരക്ക് ഉയർത്തിയിരുന്നു. ഇതോടെയാണ് സഖ്യരാജ്യമായ പാനമയ്ക്കു ട്രംപ് മുന്നറിയിപ്പ് നൽകിയത്.മുളിനോയുടെ കുറിപ്പിന് ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലൂടെ ട്രംപ് നൽകിയ മറുപടി നമുക്കത് കാണാം എന്നതായിരുന്നു.പസഫിക് -അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ തിരക്കേറിയ കപ്പൽ പാതയാണ് മധ്യ അമേരിക്കൻ രാജ്യമായ പാനമയിലെ കനാൽ .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments