ന്യൂയോർക്ക്: ആറു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ 24 ന് അമേരിക്കയിലെത്തും. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഉൾ പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച്ച നടത്തും. ഉഭയകക്ഷി വിഷയങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്യപ്പെടും . റഷ്യ -യുക്രയിൻ പോരാട്ടം, സിറിയയിലെ പ്രശ്നങ്ങൾ ഇവയെല്ലാം ചർച്ചയാകും
യു എസിലെ ഇന്ത്യൻ കോൺസുൽ ജനറൽമാരുടെ കോൺഫറൻസിലും ഡോ. ജയശങ്കർ അധ്യക്ഷത വഹിക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുളള പ്രധാനപ്പെട്ട വ്യക്തിയുടെ ഉന്നതതല യുഎസ് സന്ദർശനം.