Tuesday, December 24, 2024

HomeAmericaതോമസ് എ. വര്‍ഗീസ് (മോനച്ചന്‍ -64) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

തോമസ് എ. വര്‍ഗീസ് (മോനച്ചന്‍ -64) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

spot_img
spot_img

ന്യൂയോര്‍ക്ക്: തോമസ് എ. വര്‍ഗീസ് (മോനച്ചന്‍ -64) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ദീര്‍ഘനാളായി ന്യൂയോര്‍ക്ക് ന്യൂ ഹൈഡ് പാര്‍ക്കില്‍ താമസിച്ചുവരികയായിരുന്നു. ഫ്രാങ്ക്ളിന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്.
ഭാര്യ നാന്‍സി ചങ്ങനാശേരി തുരുത്തി കാറ്റടി കുടുംബാംഗമാണ്.
മക്കള്‍: തപസ്യ- നിക്കോളാസ് റെയിന്‍, തുഷാര – ഐസക്ക് ക്രെയ്റ്റ്സര്‍.
കോട്ടയം കങ്ങഴ അലവാകുന്നില്‍ വര്‍ക്കിയുടെയും ശോശാമ്മയുടെയും മകനാണ്.

പൊതുദര്‍ശനം 23ന് വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ ന്യൂ ഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (Park Funeral Chapel, 2175 Jericho Tpke, New Hyde Park, NY 11040).

സംസ്‌കാര ശുശ്രൂഷകള്‍ 24ന് രാവിലെ 8 മണിക്ക് ഫ്രാങ്ക്ളിന്‍ സ്‌ക്വയറിലുള്ള സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (St. Basil Orthodox Church, 17 Randolph Avenue, Franklin Square, NY 11010) ആരംഭിക്കും. തുടർന്ന് ഫാമിങ്‌ഡെയ്‌ലിലുള്ള സെന്‍റ് ചാൾസ് സെമിത്തേരിയിൽ (St. Charles Resurrection Cemeteries, 2015 Wellwood Ave., Farmingdale, NY 11735) സംസ്കരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments