Tuesday, December 24, 2024

HomeAmericaവിസ്കോൺസിൻ മലയാളി അസോസിയേഷൻ ക്രിസ്മസ് ഡിസംബർ 14 -ന് വിപുലമായി ആഘോഷിച്ചു (പ്രസക്ത ഭാഗങ്ങള്‍ കൈരളി...

വിസ്കോൺസിൻ മലയാളി അസോസിയേഷൻ ക്രിസ്മസ് ഡിസംബർ 14 -ന് വിപുലമായി ആഘോഷിച്ചു (പ്രസക്ത ഭാഗങ്ങള്‍ കൈരളി ടിവിയില്‍)

spot_img
spot_img

അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തിലെ മലയാളി അസോസിയേഷൻ, വിസ്മ (WISMA), ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 14 -ന് വിപുലമായി ആഘോഷിച്ചു. ക്രിസ്തുദേവന്റെ ജനനത്തിന്റെ കുറിച്ചുള്ള “A Night of Wonder” എന്ന ഓപ്പണിങ് സ്‌കിറ്റോടു കൂടിയാണ് കലാപരിപാടികൾക്ക് തുടക്കം കുറിച്ചത്. മുപ്പത് പേരിൽ കൂടുതൽ പങ്കെടുത്ത ഈ മ്യൂസിക്കൽ സ്കിറ്റിന്റെ സംവിധാനം രമേഷ് കുമാർ ചെയ്തു. വിധു മറിയം ജോർജും ജോസ് ജോസഫും കൂടി എഴുതിയ ഈ സംഗീത നാടകത്തിന്റെ ഗായക സംഘത്തിനെ നയിച്ചത് പോളവിൻ ജോസും അന്നൈ സ്റ്റീഫനും കൂടിയാണ്.

അഭിനേതാക്കൾ: അഞ്ചു തോമസ് ജെഫ്രി, ക്രിസ് ഷൈജു ഐസക്ക്, ജെഫ്രി ജോൺ, ജെൻസൺ കുര്യാക്കോസ്,, ജോൺ പോൾ ഫ്രാങ്ക്ലിൻ, മേരി ആൻ ജെഫ്രി, നന്ദകുമാർ, രാജേഷ് കൃഷ്ണൻ, രത്നസിങ് പുനത്തിൽ, രവി പുത്തിയാട്ടിൽ, ഷൈജു ഐസക്ക്, തോമസ് ഡിക്രൂസ്, വാണി പ്രസാദ്, വിനോദ് താഴത്തുവീട്

മ്യൂസിക്കൽ എൻസെമ്പിൾ:

അന്നൈ സ്റ്റീഫൻ, ആർദ്ര ജനാർദ്ദനൻ , ഇന്ദു രമേഷ്, നന്ദിത വാരിയത്തൊടി, പോൾവിൻ ജോസ്, രഞ്ജു നായർ, റോഷി ഫ്രാൻസിസ് , സജിത് കെ.പി, ഷിബുലാൽ കരുണാകരൻ, വിധു മറിയം ജോർജ്, വിനിത് ശിവൻ

ഡബ്ബിംഗ്:

വിമ്മി മറിയം ജോർജ് & ജോസ് ജോസഫ്

വസ്ത്രങ്ങളും മേക്കപ്പും:

വിധു മറിയം ജോർജ്, ഇന്ദു രമേഷ്, സ്മിത നന്ദകുമാർ & രത്നസിങ് പുനത്തിൽ

സ്റ്റേജ് കോർഡിനേഷൻ & ലൈറ്റിംഗ്:

സനീഷ് കുമാർ, സ്മിത നന്ദകുമാർ & രേഷ്മ മണികണ്ഠൻ

കൈരളിടിവിയിൽ28 ന് ശനിയാഴ്ച 3pm നും ഞായറാഴ്ച 7 .30 പിഎം നും പ്രക്ഷേപണം ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്കു ജോസ് കാടാപുറം 914 954 9586 വിവരങ്ങൾക്ക് രമേശ് കുമാർ 414 324 7341

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments