Wednesday, February 5, 2025

HomeAmericaനായർ ബനവലന്റ് അസ്സോസിയേഷന്‍ മുൻ പ്രസിഡന്റ് ഡോ വിജയശങ്കറിന്റെ നിര്യാണത്തിൽ അസ്സോസിയേഷന്‍ ആസ്ഥാനത്ത് അനുശോചന സമ്മേളനം...

നായർ ബനവലന്റ് അസ്സോസിയേഷന്‍ മുൻ പ്രസിഡന്റ് ഡോ വിജയശങ്കറിന്റെ നിര്യാണത്തിൽ അസ്സോസിയേഷന്‍ ആസ്ഥാനത്ത് അനുശോചന സമ്മേളനം നടത്തി

spot_img
spot_img

ന്യൂയോർക്ക്: 1981-ൽ നായർ ബനവലന്റ് അസ്സോസിയേഷൻ രൂപീകരിക്കുന്നതിന് സജീവമായി പ്രവർത്തിക്കുകയും പിന്നീട് പ്രസിഡന്റായും സേവനമനുഷ്ടിക്കുകയും ചെയ്ത, സമുദായാചാര്യൻ ശ്രീ മന്നത്ത് പത്മനാഭന്റെ ഏക മകളുടെ മകൻ ഡോ വിജയശങ്കറിന്റെ നിര്യാണത്തിൽ ഡിസംബർ 21 ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് അസ്സോസിയേഷന്റെ ആസ്ഥാനത്ത്
അനുശോചന യോഗം ചേര്‍ന്നു. അദ്ധ്യക്ഷന്‍ പ്രസിഡന്റ് ക്രിസ് തോപ്പിൽ പ്രസംഗിച്ചു. ട്രഷറർ രാധാമണി നായർ ഭക്തിസാന്ദ്രമായി പ്രാർത്ഥനാഗാനം ആലപിച്ചു.

സെക്രട്ടറി രഘുവരൻ നായർ സ്വാഗതം ആശംസിക്കുകയും ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ 25-ാം വാർഷികത്തിൽ അവതരിപ്പിച്ച ലഘുലേഖനം വായിച്ചുകൊണ്ട് വിജയശങ്കറിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള മുൻ പ്രസിഡന്റ് ശ്രീ വിക്രമൻ നടത്തിയ പ്രസംഗം പുതുതലമുറയ്ക്ക് ആവേശം പകരുന്നതായിരുന്നു. സംഘടനയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ ഭാഗമായി വിക്രമന്റെ വസതിയിൽ ഡോ വിജയശങ്കർ സന്നിഹിതനായിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു.

അന്ന്, മുൻ പ്രസിഡന്റും ഹൈന്ദവരുടെ ആദ്ധ്യാത്മിക പ്രവർത്തനങ്ങൾ ഏകോപിച്ചുനടത്തുന്ന പാർത്ഥസാരഥി പിള്ളയുടെ ഭജനാലാപനവും മറ്റും എടുത്തു പറയുകയും, അന്നുമുതൽ പുതിയ ആളുകൾ രംഗത്തേക്ക് കടന്നുവരികയും എൻ.ബി.എ.ക്ക് ഒരു ആസ്ഥാനമുണ്ടാകുന്നതിൽ പ്രസിഡന്റായിരുന്ന കോമളൻ പിള്ളയുടെ നേതൃത്വത്തിലുള്ള പ്രവർത്തനവും, കോവിഡ് കാലഘട്ടത്തോടെ നാശോന്മുഖമായിക്കൊണ്ടിരുന്ന ആസ്ഥാന മന്ദിരം പുനർനിർമ്മാണം നടത്തി ഇപ്പോൾ കാണുന്ന രീതിയിൽ ഭംഗിയാക്കുന്നതിന് മുൻ പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ നടത്തിയ സേവനവുമെല്ലാം ഐക്യത്തിന്റെ പ്രതീകമായിരുന്നുവെന്ന് എടുത്തുപറയുകയുണ്ടായി.

ട്രസ്റ്റീ ബോർഡ് റിക്കോർഡിംഗ് സെക്രട്ടറിയും മുൻ പ്രസിഡന്റുമായ ജി.കെ.നായർ, എൻ.ബി.എ.യുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രവർത്തനങ്ങളിൽ വിജയശങ്കർ പ്രകടിപ്പിച്ച താത്പര്യവും മറ്റും എടുത്തുപറഞ്ഞ് സംഘടനയുടെ വളർച്ചയിലുള്ള അദ്ദേഹത്തിന്റെ സന്തുഷ്ടിയുമൊക്കെ വിവരിച്ചു. ഡോ. ചന്ദ്രമോഹൻ വിജയശങ്കറോടൊപ്പം എൻ.ബി.എ.യിൽ പ്രവർത്തിച്ചതു കൂടാതെ ആതുരസേവന രംഗത്തും സഹപ്രവർത്തകരായിരുന്നുവെന്നും സഹജീവികളോടുള്ള വിജയശങ്കറിന്റെ അനുകമ്പയും സഹാനുഭൂതിയുമൊക്കെ അനുസ്മരിച്ചുകൊണ്ട് അനുശോചനം അറിയിച്ചു. മുൻ പ്രസിഡന്റ് ജയപ്രകാശ് നായർ, വിജയശങ്കറിന്റെ ആത്മാർത്ഥ സേവനം മാതൃകയാക്കി പ്രവർത്തിച്ചവരിൽ ഒരാളാണെന്നു പറഞ്ഞു. പണ്ടത്ത് രാമൻ കുട്ടി തന്റെ പ്രസംഗത്തിൽ, നേരിട്ട് വിജയശങ്കറോടൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കലാഭിരുചിയും മറ്റും തന്റെ കുട്ടികളുടെ നൃത്തവിദ്യാലയത്തിന് ഒരു മാർഗദർശനമായിരുന്നുവെന്നും അനുസ്മരിച്ചു.

മുൻ പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ്, മന്നത്തു പത്മനാഭനെ തന്റെ ചെറുപ്പത്തിൽ തങ്ങളുടെ വസതിയിൽ വച്ച് കണ്ടിട്ടുള്ള ഓർമകളും അതേ മികവോടെയുള്ള കൊച്ചുമകനായ വിജയശങ്കറിന്റെ പ്രവർത്തനമികവും അനുസ്മരിച്ചുകൊണ്ട് ഐക്യത്തോടെ പ്രവർത്തിച്ച് പൂർവികർ തുടങ്ങിവച്ച പ്രസ്ഥാനം ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്ന് സൂചിപ്പിച്ചു. പ്രസിഡന്റ് ക്രിസ് തോപ്പിൽ തന്റെ ഉപക്രമപ്രസംഗത്തിൽ സമുദായം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും പുതുതലമുറ ഈ കർമ്മയോഗികളുടെ കാലടികൾ പിന്തുടരേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. തുടർന്നുനടന്ന ഭജന ഡോ വിജയശങ്കറിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥനയോടെ സമർപ്പിച്ചു. ജയപ്രകാശ് നായർ നന്ദി രേഖപ്പെടുത്തി.

വാര്‍ത്ത: ജയപ്രകാശ് നായർ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments