Wednesday, December 25, 2024

HomeAmericaകേരള സെന്റർ (ഒരു ചരിത്രരേഖ)എന്ന ഇ എം സ്റ്റീഫൻ രചിച്ച പുസ്തകം പ്രസിദ്ധികരിച്ചു

കേരള സെന്റർ (ഒരു ചരിത്രരേഖ)എന്ന ഇ എം സ്റ്റീഫൻ രചിച്ച പുസ്തകം പ്രസിദ്ധികരിച്ചു

spot_img
spot_img

കേരള സെന്ററിന്റെ ചരിത്രം അമേരിക്കൻ മലയാളിയുടെ ചരിത്രമാണ്

2024 വർഷത്തിൽ അമേരിക്കയുടെ പ്രവാസ ജീവിത ത്തിന്റെ വെള്ളി വെളിച്ചമായി പ്രശോഭിക്കുന്ന കേരള സെന്ററിന്റെ ചരിത്രം പുസ്തകരൂപത്തിൽ ഇറങ്ങി എന്നുള്ളത് ചെറിയകാര്യമല്ല വർഷാവസാനം ഏറ്റവും ധന്യമായ ഒരു വർഷമായി മാറിയത് ഈ പുസ്തകം കൈയിൽ കിട്ടിയതുകൊണ്ട് കൂടിയാണ് …ന്യൂയോർക്കിലെ കേരള സെന്റർ രൂപീകരണത്തിൽ അനുഭവിച്ച കാര്യങ്ങൾ ഒരു പോരാട്ടത്തിന്റെ അതിജ്ജീവനത്തിന്റെ അനുഭവ കഥയാണ്…

നടന്ന വഴികൾ ദുരിത പൂർണമായ ഭൂത കാലത്തിന്റെ ആകുമ്പോൾ പ്രസ്ഥാനമാക്കി വളർത്താൻ പോരാടിയവർക് അത്ര നിസ്സാരമല്ല ആ യാത്ര …ജോൺ എഫ് കെന്നഡി പറഞ്ഞ പോലെ “നിങ്ങളുടെ നാട് നിങ്ങൾക്കു വേണ്ടി എന്ത് ചെയിതുവെന്ന ചോദ്യം അപ്രസക്തമാണ് എന്നാൽ നിങ്ങൾ സ്വദേശത്തിനു വേണ്ടി എന്ത് ചെയ്തുവെന്നതാന് പ്രസക്തം -പ്രധാനവും ” അതെ മഹനീയമായ ഈ ചോദ്യത്തിന് ഉത്തരമാണ് ഇ എം സ്റ്റീഫനെന്നു നാട്ടുമ്പുറത്തുകാരനായ അമേരിക്കൻ പ്രവാസിയുടെയും കുറച്ചു മഹത്‌വ്യക്തികളുടെയും അഭിമാനകരമായ കഠിനാധ്വാനത്തിന്റെ പൂർത്തീകരണമാണ് ന്യൂയോർക്കിലെ കേരള സെന്റര് എന്ന സ്ഥാപനം …അതിന്റെ ചരിത്രമാണ് ഈ പുസ്തകത്തിൽ തീർച്ചയായും ഫൊകാനയും ,ഫോമയും വേൾഡ് മലയാളിയുംഅവയിലെ പ്രവർത്തകരും നേതാക്കളും ഒക്കെ വായിച്ചിരി ക്കേണ്ട പുസ്തകം …


പ്രവാസി മലയാളീ കവി” ചെരുപുറത്തിന്റെ” ഭാഷയിൽ പറഞ്ഞാൽ ..ഇനി അമേരിക്കൻ സ്ഥാപന ങ്ങളുടെ അടുക്കളപുറ ത്തു ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേട് നമുക്കു ഉണ്ടാവില്ല അവരുടെ കുത്തുവാക്കുകൾ കേട്ട് വ്യകുലപ്പെടേണ്ടി വരില്ല എല്ലാ മലയാളിക്കും ജാതിഭേദ മെന്യ കയറിച്ചല്ലാവുന്ന സ്ഥാപനമാണ് കേരള സെന്റർ …മറ്റൊരു കവി പീറ്റർ നീണ്ടൂർ “സെന്റർ പുരാണം “എന്ന പേരിൽ വില്ലടിക്കാൻ പാട്ടു ഉണ്ടാക്കി ചൊല്ലി ..

കേരള മണ്ണിൽ നിന്നിങ്ങു കുടിയേറി
കേര സംസ്കാരം നിലനിർത്തിടാൻ
കേരള മക്കൾ ചിലർ കൂടി ചിന്തിച്ചു
കേരളം സെന്റര് പടുത്തുയർത്തി …
മലയാളിയുടെ സംസ്കാരം ഭാഷ നിലനിർത്താൻ സർഗ്ഗവേദിയും മനോഹർ തോമസും അടങ്ങുന്ന ഭാഷ സ്നേഹികൾ കേരള സെന്റെറിനൊപ്പം നടന്നു ..ഇതെല്ലാം ഈ പുസ്തകത്തിൽ ഉണ്ട് ..

അതെ പ്രമാണിമാർക്ക് ഓച്ഛാനിച്ചു നില്കാതെ പള്ളികൃഷിക്കാരുടെ പുരയിടത്തിൽ കൊണ്ട് പോയി കൃഷി ഇറക്കാതെ കേരള സെന്ററും പോരാളി സ്റ്റീഫനും ജനാധിപത്യത്തെയും മത നിരപേക്ഷയേയും മുറുകെ പിടിച്ചു കേരള സെന്റര് എന്ന സ്ഥാപനത്തെ 2024 ൽ എത്തിച്ച കാഴ്ചയ്ക്കു ന്യൂയോർക് മലയാളികൾ ദൃക്‌സാക്ഷികളാണ് .. വട്ടമിട്ടു പറന്ന ക്ഷുദ്ര ശ്കതികളിൽ നിന്ന് കേരളസെന്ററിനെ രക്ഷിച്ചു പൊതു സമൂഹത്തിനു നല്കി എന്നതാണ് സ്റ്റീഫനും കുടുംബവും ,സുഹൃത്തുക്കളും ചെയ്ത നന്മ ..സെന്ററിനെയും സ്റ്റീഫനെയും ഐ ആർ ആസ് വഴിയും ഇമ്മിഗ്രേഷൻ ഡിപ്പാർട്മെന്റൽ പരാതികൊടുത്തും ഒറ്റപ്പെടുത്താനും അങ്ങനെ പീഡിപിക്കാനും ചിലർ ശ്രമിച്ച കഥയുണ്ട് ഇതിനിടയിൽ (പുസ്തകത്തിൽ പറഞ്ഞിട്ടില്ല )ഇന്ന് ന്യൂയോർക് സ്റ്റേറ്റ് കേരള സെന്ററിന് സഹായം പലകുറി(കമ്മ്യൂണിറ്റി സെർവീസിനും ചിട്ടയായ എത്തിനിക് കമ്മ്യൂണിറ്റി വർക്കിനും നൽകികഴിഞ്ഞു)

ഇപ്പോൾ 3 തവണയായി കേരള സെന്റര് ഡയറക്ടർ ബോർഡ് മെമ്പറാണ് ഈ എളിയവൻ , സ്റ്റീഫനും ഭാര്യ ചിന്നമ്മയും , തമ്പി തലപ്പിള്ളിയും ഒക്കെ ചെയിത സേവനം നോക്കുമ്പോൾ നമ്മൾ (ഞാൻ) ഒന്നും ചെയ്തിട്ടില്ല .. എന്നാൽ കഴിഞ്ഞ 20 വർഷമായി കൈരളി ടിവി മടിക്കാതെ കേരള സെന്ററിന്റെ പ്രവർത്തന ങ്ങൾ ജനങ്ങളിൽ എത്തിച്ചു ഒരു മാധ്യ മം എന്ന രീതിയിൽ ഇക്കാലയളവിൽ ചെയിത തൊക്കെ കേരള സെന്ററിനെ പങ്കാളിയാക്കി.. ഇതിനിടയിൽ കേരള സെന്റര് പലകുറി (പ്രളയംകാലത്ത് ) കേരളത്തെ സഹായിച്ചു …1824 ഫെയർ ഫാക്സ് സ്ട്രീറ്റ് അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിന്റെ നാഴികകല്ലാണിന്ന് .

.പുതിയ സാരഥി അലക്‌സ് എസ്തപാന്റെ നേതൃത്വത്തിൽ കടമ്പകൾ കടന്നു വിജയത്തിൽ എത്തി നിൽക്കുന്നു.. എന്നാൽ കേരള സെന്ററിന്റെ പഴയ പടവുകൾ മുള്ളു നിറഞ്ഞ പാതയിലൂടെ ഇടറാതെ EM സ്റ്റീഫൻ എന്ന പഴയ പട്ടാളക്കാരൻ മഹനീയമായ ഒരു സ്ഥാപനമാക്കാൻ പൊരുതിയ ഇരട്ട ചങ്കിന്റെ കഥയാണ് ..പുസ്തകം എല്ലാരും വായിക്കണം പുസ്തകം കിട്ടാൻ കേരള സെന്ററിന്റെ ഇമെയിൽ ഓർ ഫോൺ ബന്ധപെടുമല്ലോ kc@keralacenterny.com OR സ്റ്റീഫൻ +1 917 620 6353 OR മംഗളോദയം കമ്മ്യൂണിക്കേഷൻ കുറിച്ചിത്താനം 001 91 9447129150

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments