Friday, May 16, 2025

HomeAmericaഫാ. ജോസ് കണ്ടത്തിക്കുടിയുടെ സംസ്‌കാരം ജനുവരി 4ന്

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സംസ്‌കാരം ജനുവരി 4ന്

spot_img
spot_img

ന്യൂയോര്‍ക്ക് : കഴിഞ്ഞദിവസം അന്തരിച്ച സിറോ മലബാര്‍ സഭയിലെ സീനിയര്‍ വൈദികനും, ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയുടെ സ്ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദര്‍ശനം ജനുവരി 2, 3 തീയതികളില്‍. സംസ്‌കാര ശുശ്രുഷകള്‍ ജനുവരി 4ന്.

ജനുവരി 2ന് വൈകുന്നേരം 4:30 മുതല്‍ 8:30 വരെ യോങ്കേഴ്‌സിലുള്ള ഫ്‌ലിന്‍ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമിലും (1652 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് – 10710), ജനുവരി 3ന് വൈകുന്നേരം 3 മണിമുതല്‍ രാത്രി 9 മണിവരെ ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിലുമാണ് പൊതുദര്‍ശനം.

സംസ്‌കാര ശുശൂഷകള്‍ ജനുവരി 4ന് രാവിലെ 8:30 ന് ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് വൈറ്റ് പ്ലൈന്‍സിലുള്ള മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. സംസ്‌കാര ശുശ്രുഷകള്‍ക്ക് മാനന്തവാടി രൂപതയുടെ ബിഷപ് മാര്‍ ജോസ് പൊരുന്നേടം മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൂടാതെ, മറ്റു മെത്രാന്‍മാരും, നിരവധി വൈദികരും രണ്ടു ദിവസത്തെ പൊതുദര്‍ശനത്തിലും, സംസ്‌കാര ശുശ്രുഷയിലും കാര്‍മ്മികത്വം വഹിക്കും.

രൂപത ബിഷപ് മാര്‍ ജോയ് ആലപ്പാട്ടാണ് സംസ്‌കാര ശുശ്രുഷകള്‍ക്കു വേണ്ട ക്രമീകരഎങ്ങള്‍ നടത്തുന്നത്. മാര്‍ ജോയ് ആലപ്പാട്ട് തിങ്കളാഴ്ച ബ്രോങ്ക്‌സ് ഇടവക സന്ദര്‍ശിക്കുകയും ക്രമീകരണങ്ങള്‍ വിലയിരുത്തുകയും, ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. കുര്യാക്കോസ് വടന – വികാരി, എസ്ടിഎസ്എംസിസി, ഷോളി കുമ്പിളുവേലി : 914 330 6340, ജോജോ ഒഴുകയില്‍ 646 523 3710 (ഗതാഗതം), ഷാജിമോന്‍ വടക്കന്‍ 914 752 1368 (താമസ സൗകര്യം), ജോര്‍ജ്ജ് കരോട്ട് – 347 542 2713 (പാര്‍ക്കിങ്).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments