ന്യൂയോർക്ക്: ബ്ലുംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 400 ബില്യണ്‍ ഡോളര്‍ ആസ്തി നേടുന്ന ആദ്യ വ്യക്തിയായ ഇലോണ്‍ മസ്‌ക് സ്‌പേസ് എക്‌സ് ജീവനക്കാര്‍ക്ക് മാത്രമായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനൊരുങ്ങുന്നുവെന്ന വാർത്ത വീണ്ടും ചർച്ചയാകുന്നു. ഇതുമായി ബന്ധപ്പെട്ട് സ്‌പേസ്എക്‌സ് ജീവനക്കാര്‍ കാമറോണ്‍ കൗണ്ടിയില്‍ നിവേദനം നല്‍കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മസ്‌കിന്റെ പദ്ധതി യഥാര്‍ഥ്യമാകുകയാണെങ്കില്‍ ജീവനക്കാര്‍ക്കായി ഒരു വ്യവസായ ഭീമന്‍ നടത്തുന്ന ചരിത്ര നീക്കമായി അത് മാറുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ടെക്‌സാസിലെ സ്‌പേസ് എക്‌സിന്റെ റോക്ക്റ്റ് ലോഞ്ചിങ്ങ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നതിന് സമീപത്തായി ജീവിനക്കാര്‍ക്ക് പ്രത്യേക മുന്‍സിപ്പാലിറ്റി വേണമെന്നാണ് ജീവനക്കാര്‍ നിവേദനം നല്‍കിയികിയത്.
അധികൃതരില്‍ നിന്ന് പച്ചക്കൊടി ലഭിക്കുകയാണെങ്കില്‍ സ്‌പേസ് എക്‌സിന്റെ സെക്യൂരിറ്റി മാനേജര്‍ ആകും മുൻസിപ്പാലിറ്റിയുടെ ആദ്യ മേയറായി സ്ഥാനമേല്‍ക്കുക. അമേരിക്കയിലെ തീരദേശ പ്രദേശമായ സൗത്ത് ടെക്‌സാസിലേക്ക് സ്റ്റാര്‍ബേസ് എന്ന മുൻസിപ്പാലിറ്റി ജീവനക്കാര്‍ക്കായി ആരംഭിക്കണമെന്ന മസ്‌കിന്റെ സ്വപ്‌നം ഏറെ നാളായി ചര്‍ച്ചകളിൽ ഇടം നേടിയിരുന്നു. എന്നാല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് സമീപത്തായി കൂടുതല്‍ ജീവനക്കാര്‍ കുടിയേറിതുടങ്ങിയതാണ് സ്റ്റാര്‍ബേസ് വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടാന്‍ കാരണം. നൂറിലധികം കുട്ടികളടക്കം 500 പേർ അടങ്ങുന്ന സമൂഹമാകും നഗരത്തിലുണ്ടാകുക. ബോക്കാ ചിക്ക ബീച്ചിനടുത്ത് നാല് കിലോമീറ്ററോളം ചുറ്റളവിലാകും സ്റ്റാര്‍ബേസ് നിര്‍മ്മിക്കുക.