Wednesday, February 5, 2025

HomeAmericaഅമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ നന്മ ജീവ കാരുണ്യാ പുരസ്‌കാരം ഡോ. ഷിബു സാമുവേലിന്

അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ നന്മ ജീവ കാരുണ്യാ പുരസ്‌കാരം ഡോ. ഷിബു സാമുവേലിന്

spot_img
spot_img

(എബി മക്കപ്പുഴ)

ന്യൂ യോർക്ക്: അമേരിക്കയിലും ഇന്ത്യയിലും നടത്തുന്ന മികച്ച ജീവകാരുണ്യ പ്രവർത്തനം കണക്കിലെടുത്തു 2024 ലെ നന്മ പുരസ്‌കാരം ഡോ.ഷിബു സാമുവേൽ അർഹനായതായി അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ സെക്രട്രറി ജോ ചെറുകര അറിയിച്ചു.

വർഷങ്ങളായി ജീവകരുണ്യ പ്രവർത്തങ്ങളിൽ ഉത്സുകനായിരുന്ന ഡോ.ഷിബു വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്ന അഭിപ്രായക്കാരനാണ്. ജീവകാരുണീയ പ്രവർത്തങ്ങൾ തികച്ചും ദൈവ ശുശ്രഷ പോലെയാണ് ഇദ്ദേഹം കാണുന്നത്. ദൈവം തരുന്ന നന്മകൾ മറ്റുള്ളവർക്ക് കൂടി എത്തിച്ചു കൊടുക്കുക എന്ന ആശയമാണ് തന്റെ ജീവിത മൂല്യം എന്ന് അഭിപ്രായപ്പെട്ടു.

ഡാലസിലുള്ള ഗാർലാൻഡ് സിറ്റി 2025 മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുവാനുള്ള ശ്രമത്തിലാണ്‌.

ഒരു നിയുക്ത ബിഷപ്പ്, കൗൺസിലർ, എഴുത്തുകാരൻ, കൺവെൻഷൻ സ്പീക്കർ എന്നീ നിലകളിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള വ്യക്തിയാണ്.
അദ്ദേഹത്തിൻ്റെ വിപുലമായ അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ മിഷനറി ടു ഏഷ്യ, നേപ്പാളിനായുള്ള ദേശീയ വിദ്യാഭ്യാസ ഡയറക്ടർ, അൺറീച്ച്ഡ് പീപ്പിൾ ഗ്രൂപ്പ് (യുപിഡി) സൗത്ത് ഏഷ്യ റീജിയൻ കോർഡിനേറ്റർ തുടങ്ങിയ റോളുകൾ ഉൾപ്പെടുന്നു.
ഷിബു യുഎസ്എയിലും വിദേശത്തുമുള്ള ഒന്നിലധികം ബിസിനസുകളുടെ ഒരു സംരംഭകനും സി ഇ ഒയുമാണ്. ആത്മാർത്ഥതയോടെയാണ് അദ്ദേഹം ഈ ബിസിനസ്സുകളെ സേവിക്കുന്നത്.

വിപുലമായ പരിപാടികളോടുകൂടി 2025 ജനുവരി മാസം അവസാനത്തിൽ നന്മ ജീവകാരുണ്യത്തിനു അർഹനായ ഡോ.ഷിബുവിനെ ആദരിക്കുവാൻ അമേരിക്കൻ മലയാളി സുഹൃത്തുക്കൾ വേണ്ട തയ്യാറെടുപ്പിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments