Sunday, December 29, 2024

HomeAmericaഡോക്ടർ നിഷാ ചന്ദ്രൻ മന്ത്രയുടെ നേതൃത്വത്തിലേക്ക്

ഡോക്ടർ നിഷാ ചന്ദ്രൻ മന്ത്രയുടെ നേതൃത്വത്തിലേക്ക്

spot_img
spot_img

രഞ്ജിത് ചന്ദ്രശേഖർ

മന്ത്രയുടെ സ്ഥാപക അംഗവും ചിക്കാഗോയിലെ മെഡിക്കൽ രംഗത്ത് മികവ് തെളിയിച്ച പീഡിയാട്രീഷ്യനുമായ ഡോക്ടർ നിഷാ ചന്ദ്രൻ മന്ത്രയുടെ നേതൃത്വത്തിലേക്ക് വരുന്നു. മന്ത്ര ഇല്ലിനോയ് വിസ്കോൻസിൻ റീജിയൻ പ്രസിഡന്റ്‌ ആയി ശ്രീമതി നിഷയെ തിരഞ്ഞെടുത്ത തായി പ്രസിഡന്റ്‌ ശ്രീ ശ്യാം ശങ്കർ അറിയിച്ചു

നോർത്ത് അമേരിക്കൻ മലയാളി ഹൈന്ദവ സമൂഹത്തിന്റെ കൂട്ടായ്മയായ മന്ത്രയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, ഒരു വ്യാഴവട്ടക്കാലം അമേരിക്കയിലെ ഹൈന്ദവസമൂഹത്തിന്റെ നേർക്കാഴ്ച്ചയായ ചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ അധ്യക്ഷനും ശ്രേഷ്ഠമായ ഭാരതീയ സംസ്കാരവും അറിവും അടുത്ത തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ വിവിധ സംഘടനകളിലൂടെ മാതൃകാ പരമായ പ്രവർത്തനം കാഴ്ച വച്ച ശ്രീ ജയചന്ദ്രന്റെ പുത്രിയാണ് ഡോക്ടർ നിഷാ ചന്ദ്രൻ.

കഴിഞ്ഞ പത്ത് വർഷമായി ചിക്കാഗോയിലെ ഹൈന്ദവ സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന ഡോക്ടർ നിഷ, പിതാവിനൊപ്പം ഹൈന്ദവ കലാ-സാംസ്‌കാരിക മേഖലയിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച് വരുകയാണ്. ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ രക്ഷാധികാരികളിൽ ഒരാൾ കൂടിയായ ഡോക്ടർ നിഷ, നല്ല ഒരു ഡാൻസ് കൊറിയോഗ്രാഫർ കൂടിയാണ്. 2025 ജൂലൈ നോർത്ത് കരോലിന മന്ത്രാ നാഷണൽ കൺവെൻഷന്റെ പ്രവർത്തന വിജയത്തിനായി പ്രവർത്തിച്ചു കൊണ്ട്,ഡോക്ടർ നിഷ ചന്ദ്രന് മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരും എന്നു മന്ത്ര ഭരണ സമിതി പ്രത്യാശ പ്രകടിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments