തെൽ അവീവ്: നിരന്തരമുള്ള ഹൂതി മിസൈൽ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ അമേരിക്കയുടെ താഡ് മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തുടങ്ങി ഇസ്രായേ. അയൺ ഡോമിന് പിന്നാലെയാണ് പുതിയ മിസൈൽ പ്രതിരോധ സംവിധാനവും ഇസ്രായേൽ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്.
ഒക്ടോബറിൽ ഇറാനിൽനിന്ന് ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായതോടെ അമേരിക്ക ഇസ്രായേലിൽ താഡ് (ടെർമിനൽ ഹൈ ആൾറ്റിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം) വിന്യസിക്കുകയായിരുന്നു. ശേഷം ആദ്യമായി വെള്ളിയാഴ്ചയാണ് ഇത് ഉപയോഗിച്ചത്. വെള്ളിയാഴ്ച പുലർച്ചെ യെമനിൽനിന്ന് ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ താഡ് തടുത്തിട്ടു. ഇതിന്‍റെ ദൃശ്യങ്ങൾ ഇസ്രായേൽ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് പെന്‍റഗൺ പ്രതികരിച്ചിട്ടില്ല.