Wednesday, February 5, 2025

HomeAmericaനോർത്ത് അമേരിക്ക ഭദ്രാസന ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിക്കു ഡാളസ് വിമാനത്താവളത്തിൽ ഊഷ്മള...

നോർത്ത് അമേരിക്ക ഭദ്രാസന ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിക്കു ഡാളസ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

spot_img
spot_img

പി.പി ചെറിയാൻ

ഡാലസ് ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിക്കു ഡി എഫ് ഡബ്ലിയു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി .

ഇന്ന് (ഡിസംബർ 28 ശനിയാഴ്ച ) ഉച്ചക്കുശേഷം എത്തിച്ചേർന്ന തിരുമേനിയെ ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചര്ച്ച അസിസ്റ്റന്റ് വികാരി എബ്രഹാം തോമസ്, ഭദ്രാസന കൌൺസിൽ അംഗം ഷാജിരാമപുരം,ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച വൈസ് പ്രസിഡന്റ് കുരിയൻ ഈശോ ,ട്രസ്റ്റി എ ബി തോമസ് ,ഭദ്രാസന യൂത്ത് ലീഗ് ട്രഷറർ ജോതം സൈമൺ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഭദ്രാസനചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ ഔദ്യോഗീക സന്ദർശനത്തിന് എത്തിച്ചേർന്ന തിരുമേനി ഡിസംബർ 30 ഞായറാഴ്ച രാവിലെ എട്ടരക് നടക്കുന്ന വിശുദ്ധ കുർബാനക്ക് മുഖ്യ കാര്മീകത്വം വഹിക്കും.ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ
നടക്കുന്ന പുതുവത്സര ശുശ്രുഷകൾക്കും തിരുമേനി നേത്ര്വത്വം നൽകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments