Wednesday, February 5, 2025

HomeAmericaഫിലാഡല്‍ഫിയ സീറോമലബാര്‍ മതബോധനസ്‌കൂളിന്റെ ക്രിസ്മസ് ആഘോഷം അവിസ്മരണീയം

ഫിലാഡല്‍ഫിയ സീറോമലബാര്‍ മതബോധനസ്‌കൂളിന്റെ ക്രിസ്മസ് ആഘോഷം അവിസ്മരണീയം

spot_img
spot_img

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: ഉണ്ണിയേശുവിന്റെ പിറവിത്തിരുനാള്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലനസ്‌കൂളിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 22 ഞായറാഴ്ച്ച സമുചിതമായി ആഘോഷിച്ചു. ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണ് പാരീഷ് ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നത്. നേറ്റിവിറ്റി ഷോ, കരോള്‍ഗാനമല്‍സരം, സാന്താക്ലോസിന്റെ ആഗമനം, ജീസസ് ബര്‍ത്ത്‌ഡേ കേക്ക് പങ്കുവക്കല്‍ എന്നിവയായിരുന്നു ചടങ്ങുകള്‍.

മതബോധനസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ കാഴ്ച്ചവച്ച ലൈവ് നേറ്റിവിറ്റി ഷോ കാണികളുടെ പ്രശംസക്കര്‍ഹമായി. ഗബ്രിയേല്‍ മാലാഖ മറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നതുമുതല്‍, കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകള്‍ സമര്‍പ്പിച്ചു മടങ്ങുന്നതുവരെയുള്ള പിറവിത്തിരുനാളിന്റെ എല്ലാസീനുകളും കുട്ടികള്‍ നന്നായി അവതരിപ്പിച്ചു.

നിദ്രയില്‍ ജോസഫിന് ലഭിക്കുന്ന ദൈവീകദര്‍ശനം, പ്രസവസമയമടുത്ത മേരി കുട്ടിക്കുജന്മം നല്‍ന്നതിനായി ജോസഫിനൊപ്പം സത്രങ്ങളില്‍ മുട്ടുന്നതും, എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട് അവസാനം കാലിത്തൊഴുത്തില്‍ ഉണ്ണിയേശുവിന് ജന്മം നല്‍കുന്നതും, തത്സമയം വിണ്ണിലെ മാലാഖമാര്‍ മന്നിലിറങ്ങി ആനന്ദനൃത്തമാടുതും, ആട്ടിടയന്മാര്‍ പിള്ളക്കച്ചയില്‍ പൊതിഞ്ഞു കിടത്തിയിരുന്ന ഉണ്ണിയെ ആരാധിച്ച് ആനന്ദനൃത്തം ചെയ്യുന്നതും, ആകാശത്തിലെ നക്ഷത്രം വഴികാട്ടിയതനുസരിച്ച് മൂന്നുരാജാക്കന്മാര്‍ വന്നു പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകള്‍ സമര്‍പ്പിച്ചു സന്തോഷം പങ്കിടുന്നതും വളരെ നാടകീയമായി കുട്ടികള്‍ അവതരിപ്പിച്ചു.

ഹൈസ്‌കൂള്‍ കുട്ടികള്‍ കരോള്‍ഗാനമല്‍സരത്തില്‍ മല്‍സരബുദ്ധ്യാ പങ്കെടുത്തു. ക്രിസ്മസ് / ജീസസ് ബര്‍ത്ത്‌ഡേ ആഘോഷങ്ങളുടെ ഭാഗമായി പാരീഷ് ഹാളും, സ്റ്റേജും, കമനീയമായി അലങ്കരിച്ചിരുന്നു. പുല്‍ക്കൂടും, ദീപാലങ്കാരങ്ങളും ശ്രദ്ധേയമായിരുന്നു.

മതാധ്യാപിക ജയിന്‍ സന്തോഷ് സംവിധാനം ചെയ്തു തയാറാക്കിയ ക്രിസ്മസ്‌ഷോയില്‍ പ്രീകെ മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ പങ്കെടുത്തു. എബിന്‍ സെബാസ്റ്റ്യന്‍ സാങ്കേതിക സഹായവും, ശബ്ദവെളിച്ച നിയന്ത്രണവും, ജോസ് തോമസ് ഫോേട്ടാഗ്രഫിയും നിര്‍വഹിച്ചു.
ഫോട്ടോ ക്രെഡിറ്റ്: ജോസ് തോമസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments