Sunday, February 23, 2025

HomeAmericaചൈനീസ് ഹാക്കർ വിവരങ്ങൾ ചോർത്തി: ട്രഷറി ഡിപ്പാർട്ട്മെന്റിൻ്റെ കത്തിലെ വിവരങ്ങൾ പുറത്ത്

ചൈനീസ് ഹാക്കർ വിവരങ്ങൾ ചോർത്തി: ട്രഷറി ഡിപ്പാർട്ട്മെന്റിൻ്റെ കത്തിലെ വിവരങ്ങൾ പുറത്ത്

spot_img
spot_img

വാഷിംഗ്ടണ്‍: ഡിസംബര്‍ ആദ്യം ചൈനീസ് ഹാക്കര്‍ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ വിവരങ്ങള്‍ ചോര്‍ത്തിയതായി യുഎസ് ഉദ്യോഗസ്ഥര്‍. ട്രഷറി ഡിപ്പാര്‍ട്‌മെന്റിലെ ജീവനക്കാരുടെ വര്‍ക്ക്സ്റ്റേഷനുകളിലെ സിസ്റ്റത്തിലുള്ള ചില രേഖകള്‍ ഹാക്കര്‍ മോഷ്ടിച്ചെടുത്തതായി യുഎസ് വ്യക്തമാക്കുന്നു. ചൈന ഏര്‍പ്പെടുത്തിയ ഹാക്കറാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

കംപ്യൂട്ടറുകളില്‍ ഹാക്കിംഗ് നടന്നതായി അറിയിച്ച് യുഎസിലെ ജനപ്രതിനിധികള്‍ക്ക് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് എഴുതിയ കത്തില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തായത്. ഹാക്കിംഗിനെ ”വലിയ സംഭവം” എന്നാണ് കത്തില്‍ ട്രഷറി വകുപ്പ് വിശേഷിപ്പിച്ചിട്ടുള്ളത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എഫ്ബിഐയുമായും മറ്റ് ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ട്രഷറി വകുപ്പ് വ്യക്തമാക്കി.

തങ്ങളുടെ ജീവനക്കാര്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്ന ഒരു മൂന്നാം കക്ഷി സേവന ദാതാവിന്റെ പക്കല്‍ നിന്ന് കീ സൂത്രത്തില്‍ കൈക്കലാക്കിയാണ് ഹാക്കര്‍ വിവരം ചോര്‍ത്തിയതെന്നാണ് ട്രഷറി വകുപ്പിന്റെ കത്തില്‍ പറയുന്നത്. അങ്ങനെ ഉപയോഗിക്കപ്പെട്ട മൂന്നാം കക്ഷിയായ ബിയോണ്ട് ട്രസ്റ്റ് എന്ന സ്ഥാപനവുമായുള്ള കരാര്‍ ട്രഷറി ഡിപ്പാര്‍ട്ട് അവസാനിപ്പിക്കുകയാണെന്നും കത്തില്‍ പറഞ്ഞു.

സംഭവം അന്വേഷിക്കുന്നതിനായി എഫ്ബിഐ, സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി, ഫൊറന്‍സിക് വകുപ്പ് എന്നിവ ചേര്‍ന്ന് ഒരു ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രഷറി വകുപ്പ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments